ആപ്പ്ജില്ല

ക്രിസ്തുമസ് ആഘോഷിച്ചതിന് പിന്നാലെ സാറ അലി ഖാന്‍ കേരളത്തില്‍; വെെറലായി ചിത്രങ്ങള്‍

വളരെ പെട്ടെന്നു തന്നെ ഹിന്ദി സിനിമയിലെ ഭാവി താരമെന്ന് വിലയിരുത്തപ്പെട്ട നടിയാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്‍റേയും അമൃത സിങ്ങിന്‍റേയും മകളായ സാറയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. ക്രിസ്തുമസ് ആഘോഷത്തിന് ശേഷമുള്ള അവധി ആസ്വദിക്കുന്നതിനിടെയുള്ള ചിത്രങ്ങളാണ് വെെറലാകുന്നത്.

Samayam Malayalam 26 Dec 2019, 4:56 pm
വളരെ പെട്ടെന്നു തന്നെ ഹിന്ദി സിനിമയിലെ ഭാവി താരമെന്ന് വിലയിരുത്തപ്പെട്ട നടിയാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്‍റേയും അമൃത സിങ്ങിന്‍റേയും മകളായ സാറയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. ക്രിസ്തുമസ് ആഘോഷത്തിന് ശേഷമുള്ള അവധി ആസ്വദിക്കുന്നതിനിടെയുള്ള ചിത്രങ്ങളാണ് വെെറലാകുന്നത്.
Samayam Malayalam bollywood star sara ali khan spends holiday in kerala pics goes viral
ക്രിസ്തുമസ് ആഘോഷിച്ചതിന് പിന്നാലെ സാറ അലി ഖാന്‍ കേരളത്തില്‍; വെെറലായി ചിത്രങ്ങള്‍


​അവധി ആഘോഷം കേരളത്തില്‍

അവധി സമയം ആഘോഷിക്കാന്‍ സാറ തിരഞ്ഞെടുത്തത് കേരളമാണ്. സുഹൃത്ത് കാമ്യ അറോറയ്ക്കൊപ്പമാണ് സാറ കേരളത്തിലെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

​കേരളത്തിന്‍റെ സമ്മാനം


ദെെവത്തിന്‍റെ സ്വന്തം മണ്ണിലെത്തിയ സാറയ്ക്ക് കേരളം സമ്മാനം നല്‍കിയിട്ടുണ്ട്. സാറയുടെ ഛായാചിത്രമാണ് താരത്തിന് സമ്മാനിച്ചത്. ഇതിന്‍റെ ചിത്രവും സാറ പങ്കുവച്ചിട്ടുണ്ട്.

​കേരള സ്റ്റെെല്‍ ഭക്ഷണം

കേരളത്തിലെത്തിയ സാറ കേരള സ്റ്റെെല്‍ ഭക്ഷണവും ട്രെെ ചെയ്തു. കേരളത്തിന്‍റെ തനത് ഭക്ഷണങ്ങളും കേരളാ ചായയും കഴിക്കുന്നതിന്‍റെ ചിത്രം താരം പങ്കുവച്ചിട്ടുണ്ട്.

​നീന്തല്‍

റിസോട്ടിലെ നീന്തല്‍ കുളത്തില്‍ നിന്നുമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. സുഹൃത്തിനേയും ചിത്രങ്ങളില്‍ കാണാനാകും.

ക്രിസ്തുമസ് കരീനയ്ക്കും സെയ്ഫിനുമൊപ്പം

സാറ ക്രിസ്തുമസ് ആഘോഷിച്ചത് സെയ്ഫ് അലി ഖാനും കരീന കപൂറിനുമൊപ്പമായിരുന്നു. നേരത്തെ സഹോദരനൊപ്പമുള്ള സാറയുടെ ഫോട്ടോഷൂട്ടും വെെറലായിരുന്നു.

നല്ല തുടക്കം

കേദാർനാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. ചിത്രം വലിയ വിജയമായില്ലെങ്കിലും സാറയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വരാനിരിക്കുന്നത്

ഇംതിയാസ് അലി ചിത്രവും കൂലി നമ്പർ വണ്ണുമാണ് സാറയുടെ വരാനിരിക്കുന്ന ചിത്രങ്ങള്. ഇംതിയാസ് അലി ചിത്രം സെയ്ഫ് നായകനായ ലവ് ആജ് കലിന്റെ തുടർച്ചയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്