ആപ്പ്ജില്ല

'കൊടുങ്കാറ്റുകള്‍ ഇനിയും വരും, പക്ഷെ ഒന്നിനും നമ്മളെ തടയാനാകില്ല'; ഭാവനയ്ക്ക് സഹോദരന്റെ ഹൃദയം തൊടും ആശംസ

18 വര്‍ഷം നീണ്ട കരിയര്‍, നാല് ഭാഷകള്‍, 80 ഓളം സിനിമകള്‍. എല്ലാ വിധ ആശംസകളും പിന്തുണയും നേരുന്നു. വീണ്ടും കൊടുങ്കാറ്റുകളെ നേരിടേണ്ടി വന്നേക്കാം. പക്ഷെ മുന്നോട്ട് പോകുന്നതില്‍ നിന്നും ഒന്നിനും നമ്മളേയും നമ്മളുടെ കുടുംബത്തേയും തടയാനാകില്ല

Samayam Malayalam 6 Jun 2020, 1:14 pm
മലയാളത്തിലൂടെ അരങ്ങേറി ഇന്ന് തെന്നിന്ത്യയിലാകെ നിറ സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്ന താരറാണി ഭാവനയുടെ ജന്മദിനമാണിന്ന്. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ആരാധകരും താരങ്ങളുമെല്ലാം ഭാവനയ്ക്ക് ആശംസകള്‍ നേരുന്നു. സഹോദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള സഹോദരന്‍ ജയദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വെെറലായി മാറുകയാണ്. 18 വര്‍ഷം നീണ്ട ഭാവനയുടെ കരിയറിനെ കുറിച്ചും താരം നേരിട്ട വെല്ലുവിളികളെ കുറിച്ചും അവയെ എങ്ങനെ അതിജീവിച്ചെല്ലാമാണ് സഹോദരന്‍ പറയുന്നത്. ഹൃദയ സ്പര്‍ശിയായ കുറിപ്പില്‍ ഭാവനയുടെ പഴയ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
Samayam Malayalam brother of actress bhavana wishes her on birthday with a heartfelt post
'കൊടുങ്കാറ്റുകള്‍ ഇനിയും വരും, പക്ഷെ ഒന്നിനും നമ്മളെ തടയാനാകില്ല'; ഭാവനയ്ക്ക് സഹോദരന്റെ ഹൃദയം തൊടും ആശംസ



എളുപ്പമായിരുന്നില്ല

ഓ സിനിമ കുടുംബത്തില്‍ നിന്നുമല്ലേ വരുന്നത്, അവളുടെ അച്ഛന്‍ ക്യാമറാമാനല്ലേ എന്നൊക്കെ ആളുകള്‍ എന്റെ സഹോദരിയെ കറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ സത്യം നേര്‍വിപരീതമായിരുന്നു. ജയദേവ് പറയുന്നു.


ബാലതാരങ്ങളായി തുടങ്ങി

ഞങ്ങള്‍ രണ്ടു പേരും ടെലിഫിലിമില്‍ ബാലതാരങ്ങളായിട്ടാണ് തുടങ്ങിയത്. ശ്രീമുലനഗരം പൊന്നന്‍ ചേട്ടന്‍ സംവിധാനം ചെയ്ത ടെലിഫിലിം. അന്ന് മെഗാ സീരിയലുകളുണ്ടായിരുന്നില്ല. അതിന് മുമ്പ് അച്ഛന്റെ സുഹൃത്തുക്കള്‍ക്കായി ചെറിയ രീതിയില്‍ മോഡലിങ്ങൊക്കെ ചെയ്തിരുന്നുവെന്നും ജയദേവ് പറയുന്നു. അങ്ങനെ ചെയ്തവയില്‍ പത്രത്തിന് വേണ്ടി ചെയ്ത ദീപം കുടയെടു പരസ്യമെന്നും അദ്ദേഹം പറയുന്നു.

മോഡലിങ്ങിലും പരസ്യങ്ങളും

ജയദേവ് രണ്ട് മൂന്ന് ടെലിഫിലിമിന് ശേഷം അഭിനയം നിര്‍ത്തി. എന്നാല്‍ ഭാവന സ്കൂളിലെ പരിപാടികളിലൂടേയും മറ്റും സജീവമായി. അവതാരകയായി. ഡാന്‍സറായി, അനൗണ്‍സറായി, സ്റ്റേജ് ഷോകളിലും മറ്റും സജീവമായി. ചില പരസ്യങ്ങളിലും അഭിനയിച്ചു. നമ്മള്‍ എന്ന സിനിമയ്ക്ക് മുമ്പ് ബോബനും മോളിയും ഇഷ്ടം എന്നീ സിനിമകള്‍ക്കും ഓഡിഷന്‍ നല്‍കിയിരുന്നതായി ജയദേവ് ഓര്‍ക്കുന്നു.

ലോകത്തോട് യുദ്ധം ചെയ്തു

നമ്മള്‍ തുടക്കം നല്‍കിയെങ്കിലും ഇപ്പോഴുള്ള ഇടത്തിലേക്ക് എത്താന്‍ ഒരുപാട് ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. ചിന്തിക്കാന്‍ കഴിയാത്ത വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. അവള്‍ ലോകത്തോട് യുദ്ധം ചെയ്തു, പ്രക്ഷുബ്ധമായ വെള്ളത്തില്‍ നീന്തിക്കയറി, അവള്‍ സത്യമെന്ന് വിശ്വസിക്കുന്നതിന് വേണ്ടി നിലകൊണ്ടു. അവളുടെ നിശ്ചയ ദാര്‍ഢ്യമാണ് ഇന്നു കാണുന്ന നിലയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറയുന്നു.

ഒന്നിനും നമ്മളെ തടയാനാകില്ല

തങ്ങള്‍ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. 18 വര്‍ഷം നീണ്ട കരിയര്‍, നാല് ഭാഷകള്‍, 80 ഓളം സിനിമകള്‍. എല്ലാ വിധ ആശംസകളും പിന്തുണയും നേരുന്നു. വീണ്ടും കൊടുങ്കാറ്റുകളെ നേരിടേണ്ടി വന്നേക്കാം. പക്ഷെ മുന്നോട്ട് പോകുന്നതില്‍ നിന്നും ഒന്നിനും നമ്മളേയും നമ്മളുടെ കുടുംബത്തേയും തടയാനാകില്ലെന്നും ജയദേവ് കൂട്ടിച്ചേര്‍ക്കുന്നു.

Also Read: ഗോസിപ്പും സിനിമയുമൊക്കെയാണ് ഞങ്ങൾക്കിടയിലെ വിഷയങ്ങൾ, സില്ലി കാര്യത്തിന് പോലും വൻ അടിയാണ്!; തൻ്റെ ഭാവ്ച്ചീയെ കുറിച്ച് വാചാലയായി മൃദുല!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്