ആപ്പ്ജില്ല

2 ദിവസം മുന്‍പും വിളിച്ചിരുന്നു! ആറാട്ടിന്റെ വിശേഷങ്ങളെല്ലാം ചോദിച്ചിരുന്നു! വിയോഗം വിശ്വസിക്കാനാവുന്നില്ല! കോട്ടയം പ്രദീപിനെക്കുറിച്ച് സിനിമാലോകം

ചിരിച്ച മുഖത്തോടെ മാത്രം മലയാളി ഓര്‍ത്തിരിക്കുന്ന കോട്ടയം പ്രദീപ് ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രേക്ഷകരും സിനിമാലോകവും. താരങ്ങളും സംവിധായകരുമെല്ലാം പ്രദീപിനെ അനുസ്മരിച്ച് എത്തിയിരുന്നു. പ്രദീപിനെക്കുറിച്ചുള്ള കുറിപ്പുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

Samayam Malayalam 17 Feb 2022, 11:32 am
സ്വതസിദ്ധമായ സംസാരവും അഭിനയവുമായി തിളങ്ങിയ കോട്ടയം പ്രദീപ് ഓര്‍മ്മയായി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെയായിരുന്നു വിയോഗം. ഈ നാട് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച പ്രദീപ് എഴുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിണ്ണൈ താണ്ടി വരുവായയില്‍ തൃഷയുടെ അമ്മാവനായി അഭിനയിച്ചതോടെയാണ് പ്രദീപിന്റെ കരിയര്‍ മാറിമറിഞ്ഞത്. അപ്രതീക്ഷിതമായ ഈ വേര്‍പാട് താങ്ങാനാവുന്നില്ലെന്നായിരുന്നു സിനിമാലോകത്തുള്ളവരെല്ലാം പറഞ്ഞത്.
Samayam Malayalam cant believe pradeepetta celebrities mourn the sad demise of kottayam pradeep
2 ദിവസം മുന്‍പും വിളിച്ചിരുന്നു! ആറാട്ടിന്റെ വിശേഷങ്ങളെല്ലാം ചോദിച്ചിരുന്നു! വിയോഗം വിശ്വസിക്കാനാവുന്നില്ല! കോട്ടയം പ്രദീപിനെക്കുറിച്ച് സിനിമാലോകം


വേദനയോടെ

പിയപ്പെട്ട പ്രദീപേട്ടന്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സിനിമാലോകത്തുള്ളവരെല്ലാം ഒരുപോലെ പറഞ്ഞത്. അവസാനമായി കണ്ടതിനെക്കുറിച്ചും വിളിച്ച് സംസാരിച്ചതിനെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ച് ചര്‍ച്ച നടത്തിയതിനെക്കുറിച്ചുമെല്ലാം താരങ്ങളും സംവിധായകരും കുറിച്ചിട്ടുണ്ട്.

സീമ ജി നായരുടെ വാക്കുകൾ

പ്രദീപേട്ടന് ആദരാഞ്ജലികൾ. വിശ്വസിക്കാൻ പറ്റുന്നില്ല. രാവിലെ ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തു. അടുത്ത നിമിഷം എന്ത് സംഭവിക്കുന്നുവെന്നറിയാതെ നമ്മൾ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് "മരണം" എത്തുന്നു. സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യൻ. അമ്മയുടെ ജനറൽ ബോഡിയിൽ കണ്ടപ്പോളും നല്ല സന്തോഷത്തിൽ ആയിരുന്നു. ഞങ്ങൾ ഒന്നിച്ചു വർക്ക്‌ ചെയ്തിട്ടുണ്ട്, ഡിയർ മം എന്നൊരു ഷോർട്ട്ഫിലിമിൽ. പുതിയ സിനിമയിൽ ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യേണ്ടതായിരുന്നു. പക്ഷെ "വിധി " എപ്പോളും അങ്ങനെ ആണല്ലോ.. പ്രദീപേട്ടാ പ്രണാമം.

ബി ഉണ്ണികൃഷ്ണൻ കുറിച്ചത്

പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങൾക്ക്‌ മുമ്പും, "ആറാട്ടി"ന്റെ റിലിസ്‌ വിശേഷങ്ങൾ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട്‌ പ്രമോഷനൽ വീഡിയോ അയച്ച്‌ തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത്‌ അതീവ ദുഖകരമായ ആ വാർത്തയാണ്‌. " നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി"ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്‌, " കഴിവുള്ള കലാകാരനായിരുന്നു"യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. "ആറാട്ടി"ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ.

ജൂഡ് ആന്റണി ജോസഫ്

തട്ടത്തിൻ മറയത്തിൽ തുടങ്ങിയ സൗഹൃദമാണ് , ദി യെലോ പെൻ എന്ന ഷോർട് ഫിലിം ചെയ്യുമ്പോൾ ഒരു ചെറിയ വേഷം ചെയ്യുമോ എന്ന് ചോദിച്ചപ്പോ ഓടി വന്ന് ചെയ്തു തന്നതും, പിന്നീട് ഡേറ്റ് ഇല്ലാഞ്ഞിട്ടും സ്നേഹത്തോടെ ഓം ശാന്തി ഓശാനയിൽ വളരെ ചെറിയ വേഷത്തിനും ഓടി വന്നു ചെയ്തതും ഏറ്റവും ഒടുവിൽ സാറാസിൽ വന്ന് ചിരിപ്പിച്ചതും എല്ലാറ്റിനും ഉപരി ഫോണിലൂടെയുള്ള നീട്ടിയുള്ള ആ വിളി ഒന്നും മറക്കില്ല ചേട്ടാ. ചേട്ടൻ ചെയ്ത കഥാപാത്രങ്ങളിലൂടെ എന്നും ജനങ്ങളുടെ മനസിൽ ജീവിക്കും.

വിനീത് ശ്രീനിവാസൻ

വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകൾ, ഒരുപാടു നല്ല ഓർമ്മകൾ. കൂടുതൽ എഴുതാനാവുന്നില്ല. റെസ്റ്റ് ഇൻ പീസ് എന്നായിരുന്നു വിനീത് ശ്രീനിവാസൻ കുറിച്ചത്.

നല്ല നടനായിരുന്നു

പ്രദീപേട്ടാ അവൾ എന്ന സിനിമയിൽ ആണ് നമ്മൾ അവസാനമായി കണ്ടത്, എത്രയെത്ര കഥകൾ, തമാശകൾ, വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു സുരഭി ലക്ഷ്മി കുറിച്ചത്. നല്ല നടനായിരുന്നു. നാൽപ്പത്തിയൊന്നിൽ ഒരു വേഷം ചെയ്യാനെത്തിയപ്പോൾ പ്രദീപിന്റെ രസികത്വം നേരിട്ട് അനുഭവിച്ചതാണ്. തന്നിൽ നിന്ന് പ്രേക്ഷകനും സംവിധായകനും പ്രതീക്ഷിക്കുന്നതെന്തോ അത് അളവ് തൂക്കം തെറ്റാതെ ഒറ്റടേക്കിൽ തരുന്ന അപൂർവ്വ സിദ്ധി. ഇനിയും എത്രയോ അവസരങ്ങൾ കാത്ത് നിൽക്കുമ്പോഴാണ് ഈ യാത്ര. പ്രിയ സുഹൃത്തേ, ആദരാഞ്ജലികൾ ഇങ്ങനെയായിരുന്നു ലാൽ ജോസ് കുറിച്ചത്. എപ്പോ കണ്ടാലും സന്തോഷത്തോടെയും ചിരിച്ചുകൊണ്ടു വളരെ ആദരവോടുകൂടി സംസാരിച്ചിരുന്ന പ്രദീപ്. ഒരുമിച്ച് ഒരു പടം ചെയ്യാൻ അവസരം തരും മുമ്പ് വിട്ടുപിരിഞ്ഞ ല്ലോ. സങ്കടം ഉണ്ട് ഒത്തിരി. പ്രാർത്ഥനയോടെ എന്നായിരുന്നു മേജർ രവി കുറിച്ചത്.

റോക്കട്രി - ദി നമ്പി ഇഫക്ട് പ്രസ് മീറ്റിൽ നിന്ന്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്