ആപ്പ്ജില്ല

ലാൽ ജൂനിയറേയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും

ജീന്‍ പോള്‍ ലാലിനേയും(ലാൽ ജൂനിയർ) ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും.

TNN 27 Jul 2017, 8:59 am
കൊച്ചി : യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ നടൻ ലാലിന്റെ മകൻ ജീന്‍ പോള്‍ ലാലിനേയും(ലാൽ ജൂനിയർ) ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. വീഡിയോ ജോക്കിയും നടിയുമായ മേഘ്ന നായർ നൽകിയ പരാതിയിലാണ് ഇവ‍ർക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തത്. 2016 നവംബര്‍ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. എന്നാൽ തന്‍റെ ശരീരഭാഗങ്ങൾ എന്ന വ്യാജേന ഡ്യൂപ്പിന് വച്ച് അശ്ലീല രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിനെതിരാണ് പരാതിയെന്ന് നടി പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
Samayam Malayalam case against jeen paul lal and sreenath bhasi
ലാൽ ജൂനിയറേയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും


case against jeen paul lal and sreenath bhasi

case against jeen paul lal and sreenath bhasi; police will questioning them today.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്