ആപ്പ്ജില്ല

കാവേരി: ഇരു സംസ്ഥാനങ്ങളും ഒന്നിക്കണമെന്ന് കമൽ

തമിഴ്‌നാടും കർണാടകവും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിലാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്

TNN 16 Feb 2018, 7:28 pm
ചെന്നൈ: തമിഴ്‌നാടും കർണാടകവും കാവേരി നദീജലതർക്കത്തിൽ യോജിപ്പിൽ എത്തണമെന്ന് നടൻ കമലഹാസൻ. ഇരുസംസ്ഥാനങ്ങളും നദീസംയോജനത്തെ കുറിച്ച് ആലോചിക്കണമെന്നും കമലഹാസൻ പറഞ്ഞു.
Samayam Malayalam cauvery kamal hassan urges states to join hands together
കാവേരി: ഇരു സംസ്ഥാനങ്ങളും ഒന്നിക്കണമെന്ന് കമൽ


ജനങ്ങൾ കോടതി വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെ കമലഹാസൻ എതിർത്തു. തമിഴ്‌നാടിന് ലഭിക്കുന്ന കുറച്ച് ജലം സൂക്ഷിക്കാനുള്ള പദ്ധതികൾ സർക്കാർ രൂപീകരിക്കണമെന്നും കമലഹാസൻ ആവശ്യപ്പെട്ടു. കർണാടകത്തിന് അനുകൂലമായാണ് ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. 20 വർഷമായി തമിഴ്‌നാടും കർണാടകവും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിലാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്