ആപ്പ്ജില്ല

കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നും സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തു

പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തില്‍, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ കടയില്‍ ചെന്നതായി പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു.

TNN 2 Jul 2017, 7:22 am
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ നടി കാവ്യാമാധവന്‍റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. പിടിച്ചെടുത്ത ദൃശ്യങ്ങൾ കോടതിയില്‍ ഹാജരാക്കി. ശേഷം അവ വിദഗ്ധപരിശോധനയ്ക്ക് തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചിരിക്കുകയാണിപ്പോൾ. അന്ന് കടയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Samayam Malayalam cctv caught from kavyas online shop showroom
കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നും സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തു


കഴിഞ്ഞ ദിവസമാണ് കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തില്‍, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ കടയില്‍ ചെന്നതായി പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു.



ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്. അന്ന് അവിടെ ചെന്നിരുന്നോയെന്ന് വ്യക്തത വരുത്തുവാനാണ് സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തത്. എന്നാല്‍, ഒരുമാസം വരെയുള്ള ദൃശ്യങ്ങള്‍ മാത്രമേ ഇതിലുള്ളൂ. ആറുമാസം മുമ്പുള്ള ദൃശ്യങ്ങള്‍ വരെ കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ കേസിൽ അത് നിര്‍ണായകമാകും. നാലഞ്ചു തവണവരെ ഓവര്‍റൈറ്റ് ചെയ്താലും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് സി-ഡിറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

CCTV footages caught from Kavya's Online Shop Showroom

CCTV footages caught from Kavya's Online Shop Showroom

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്