ആപ്പ്ജില്ല

വിവാഹത്തിനു മുൻപും ശേഷവും ഒന്നിച്ചഭിനയിക്കുന്നതിലെ മാറ്റങ്ങൾ തുറന്ന് പറഞ്ഞ് ഫഹദും നസ്രിയയും!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ഫഹദും നസ്രിയയും വിവാഹശേഷം വീണ്ടും നായികാനായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി നായികാനായകന്മാരായി അഭിനയിച്ചത്.

Samayam Malayalam 9 Feb 2020, 8:07 pm
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ഫഹദും നസ്രിയയും വിവാഹശേഷം വീണ്ടും നായികാനായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി നായികാനായകന്മാരായി അഭിനയിച്ചത്.
Samayam Malayalam celebrity couple fahadh and nazriya reveals the changes of acting together before and after marriage
വിവാഹത്തിനു മുൻപും ശേഷവും ഒന്നിച്ചഭിനയിക്കുന്നതിലെ മാറ്റങ്ങൾ തുറന്ന് പറഞ്ഞ് ഫഹദും നസ്രിയയും!



വിവാഹം 2014ൽ

തുടര്‍ന്ന് ഇരുവരും വിവാഹം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ചെറിയ ഇടവേളയ്ക്ക് ശേഷം നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അതിന് പിന്നാലെ വിജയകരമായ നിര്‍മ്മാതാവായ നസ്രിയയെയും പ്രേക്ഷകരും ആരാധരും കണ്ടു.

ട്രാൻസ് ഫെബ്രുവരി 14ന്

വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ട്രാൻസ് ഫെബ്രുവരി 14 പ്രണയദിനത്തിൽ റിലീസിന് ഒരുങ്ങുകയാണ്. അപ്പോഴാണ് ഇരുതാരങ്ങളും വിവാഹത്തിന് മുൻപും ശേഷവും ഒന്നിച്ചഭിയനയിക്കുന്നതിനെ പറ്റിയുള്ള അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

ആകാംക്ഷയോടെ ആരാധകർ

അൻവര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ റിലീസിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിവാഹത്തിന് മുൻപും ശേഷവും ഒന്നിച്ചഭിനയിക്കുന്നതിൽ വലിയ വ്യത്യാസമൊന്നും തനിക്ക് തോന്നുന്നില്ലെന്നാണ് ഫഹദ് പറയുന്നത്. എന്നാൽ നസ്രിയയുടെ മറുപടി ഏറെ രസകരമായിരുന്നു.

ബാംഗ്ലൂര്‍ ഡെയ്സും ട്രാൻസും തമ്മിൽ

ഞങ്ങളൊന്നിച്ച് സെറ്റിലേക്ക് പോയി ഒന്നിച്ച് തിരിച്ചു വന്നു എന്നാണ് വിവാഹത്തിന് മുൻപും ശേഷവും ഒന്നിച്ച് അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ നസ്രിയയുടെ മറുപടി. അത് മാത്രമായിരുന്നു ബാംഗ്ലൂര്‍ ഡെയ്സും ട്രാൻസും തമ്മിലുള്ള ഞങ്ങൾക്കിടയിലെ വ്യത്യാസമെന്നും നസ്രിയ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്