ആപ്പ്ജില്ല

രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി എന്നല്ലാതെ സംവൃത സുനിലിന് യാതൊരു മാറ്റവും ഇല്ല

മക്കള്‍ക്കൊപ്പം കളിയ്ക്കുന്ന ചിത്രങ്ങളാണ് സംവൃത ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. രൂപത്തില്‍ മാത്രമല്ല, കളിയിലും ചിരിയിലും ഒന്നും സംവൃതയ്ക്ക് മാറ്റമില്ല എന്ന് ആ മുഖം കണ്ടാലറിയാം. പ്രത്യേകിച്ച് ക്യാപ്ഷന്‍ ഒന്നും ഇല്ലാതെയാണ് സംവൃത ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

Lipi 14 Nov 2021, 11:27 am
മുന്‍പൊക്കെ കല്യാണം കഴിഞ്ഞ നായികമാരെ അന്വേഷിച്ച് പോയാല്‍ കണ്ടെത്താന്‍ യാതൊരു നിവൃത്തിയും ഇല്ലായിരുന്നു. ഇന്നിപ്പോള്‍ നായികമാര്‍ കല്യാണ ശേഷവും അഭിനയം തുടരുന്നു. അല്ലാത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സജീവമാണ്. അതുകൊണ്ട് തന്നെ സിനിമയില്‍ കാണാത്തത് പോലെ മിസ്സ് ചെയ്യുന്നില്ല. താരങ്ങളുടെ കുടുംബ വിശേഷം എല്ലാം നിരന്തരം അറിയാനും സാധിയ്ക്കുന്നു.
Samayam Malayalam childrens day special samvritha sunils latest pic with kids
രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി എന്നല്ലാതെ സംവൃത സുനിലിന് യാതൊരു മാറ്റവും ഇല്ല


അത്തരത്തില്‍ തന്റെ വിശേഷങ്ങളും മറ്റും ആരാധകരെ അറിയിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത നടിയാണ് സംവൃത സുനില്‍. ബാല ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സംവൃത ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുന്നത്. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയായി എന്നല്ലാതെ സംവൃതയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും ഇല്ല എന്ന് തന്നെയാണ് പുതിയ ഫോട്ടോയില്‍ നിന്നും മനസ്സിലാവുന്നത്.

പുതിയ ഫോട്ടോ

മക്കള്‍ക്കൊപ്പം കളിയ്ക്കുന്ന ചിത്രങ്ങളാണ് സംവൃത ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. രൂപത്തില്‍ മാത്രമല്ല, കളിയിലും ചിരിയിലും ഒന്നും സംവൃതയ്ക്ക് മാറ്റമില്ല എന്ന് ആ മുഖം കണ്ടാലറിയാം. പ്രത്യേകിച്ച് ക്യാപ്ഷന്‍ ഒന്നും ഇല്ലാതെയാണ് സംവൃത ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. നടിമാരായ ഭാമ, പൂര്‍ണിമ ഇന്ദ്രജിത്ത്, ശ്രിന്റ തുടങ്ങിയവര്‍ ചിത്രത്തിന് കമന്റ് എഴുതിയിട്ടുണ്ട്.

ഈ ചിത്രം

ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ കരുതും, സംവൃതയുടെ വിവാഹത്തിന് മുന്‍പ്, സിനിമയില്‍ സജീവമായ കാലത്ത് എടുത്ത ചിത്രമാണെന്ന്. എന്നാലല്ല. 2021 ലെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി എടുത്ത ചിത്രമാണ്. 2021 ബേര്‍ത്ത് ഡേ സ്‌പെഷ്യല്‍ എന്ന് പറഞ്ഞാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. ഇപ്പോള്‍ വേണമെങ്കിലും സംവൃതയ്ക്ക് കോളേജ് കുമാരിയായി അഭിനയിക്കാം എന്ന് ഈ ഫോട്ടോ കാണുന്നവരോട് പറഞ്ഞ് പോവും.

വിവാഹ വാര്‍ഷികത്തിന്

ഒന്‍പതാം വിവാഹ വാര്‍ഷികത്തിന് എടുത്ത സെല്‍ഫിയാണ് ഈ ചിത്രം. 2012 ആല്‍ ആണ് സംവൃതയുടെയും അഖില്‍ ജയരാജിന്റെയും വിവാഹം നടന്നത്. പൂര്‍ണമായും വീട്ടുകാര്‍ കണ്ട് ഇഷ്ടപ്പെട്ട് ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. യു എസ്സ് ബേസ്ഡ് എന്‍ജിനിയറാണ് അഖില്‍. വിവാഹ ശേഷം അഖിലിനൊപ്പം സംവൃത യു എസ്സിലേക്ക് പോയി.

സിനിമയില്‍

രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനിലിന്റെ അരങ്ങേറ്റം. വളരെ പെട്ടന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ സംവൃതയ്ക്ക് സാധിച്ചു. 2004 ല്‍ തുടങ്ങി 2012 വരെയും സംവൃത സിനിമയില്‍ സജീവമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദിലീപ് തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം സ്‌ക്രീന്‍ പങ്കിടാന്‍ സംവൃതയ്ക്ക് സാധിച്ചു

മടങ്ങി വരവ്

വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന സംവൃത സുനില്‍ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി വന്നു കൊണ്ടാണ് മടങ്ങി വരവ് അറിയിച്ചത്. അതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനും കാരണമായി. സത്യം പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് സംവൃത തിരിച്ചുവരവ് അറിയിച്ചത്. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കാന്‍ തയ്യാറാണ് എന്നാണ് സംവൃത പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്