ആപ്പ്ജില്ല

അതുക്കും മേലെയുള്ള ഭാവങ്ങളാണ് തെന്നൽ തന്നത്! ആ ഡാൻസ് കവറിന് പിന്നിൽ

ടൊവിനോ ചേട്ടനോടൊപ്പം ഞാൻ ലൂഡോ കളിക്കാറുണ്ട്, മഞ്ജുവാന്‍റി എന്നെ തെന്നലാന്‍റി എന്നാണ് ഇപ്പോള്‍ വിളിക്കാറ്, കുട്ടിക്കുറുമ്പ് വര്‍ത്തമാനങ്ങളുമായി കുട്ടി 'സുജാത'യും ക്യാമറമാനും

Samayam Malayalam 18 Aug 2020, 11:22 am
യൂട്യൂബിൽ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട മനോഹരമായ ഗാനമാണ് 'വാതുക്കല് വെള്ളരിപ്രാവ്, വാക്ക് കൊണ്ട് മുട്ടണ കേട്ട്' എന്നത്. മലയാള സിനിമാ ലോകത്തെ തന്നെ ആദ്യത്തെ ഒടിടി റിലീസായ 'സൂഫിയും സുജാതയും' എന്ന സിനിമയിലെ ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ അടുത്തിടെ ഒരു കൊച്ചു പെൺകുട്ടി പുനരാവിഷ്കരിച്ചിരുന്നു. അത് മറ്റാരുമല്ല ടിക് ടോക് വീഡിയോകളിലൂടേയും ഏതാനും സിനിമകളിലൂടേയും ശ്രദ്ധ നേടിയ കുട്ടി തെന്നൽ എന്ന തെന്നൽ അഭിലാഷ്. വെള്ളരിപ്രാവ് ഡാൻസ് കവറിന് പിന്നിലെ വിശേഷങ്ങളുമായി തെന്നലും ദൃശ്യങ്ങൾ പകർ‍ത്തിയ കിഷോര്‍ എ.കെയും 'സമയം മലയാള'ത്തിനോടൊപ്പം ചേരുന്നു.
Samayam Malayalam cinematographer kishor ak is behind the visuals of kutti thennels vathikkalu vellaripravu dance cover
അതുക്കും മേലെയുള്ള ഭാവങ്ങളാണ് തെന്നൽ തന്നത്! ആ ഡാൻസ് കവറിന് പിന്നിൽ



ടിക് ടോകിൽ നിന്ന് സിനിമയിലേക്ക്

തെന്നലിന്‍റെ ടിക് ടോക് വീഡിയോകള്‍ കണ്ടപ്പോള്‍ മുതൽ തെന്നലിനെ അഭിനയിപ്പിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് കിഷോര്‍ പറയുന്നു. പക്ഷേ തെന്നലും കുടുംബവും ബെംഗലുരുവിലായിരുന്നു. അടുത്തിടെയാണ് സ്വന്തം നാടായ തലശ്ശേരിയിലെത്തിയത്. അപ്പോഴാണ് ഈ ഡാൻസ് കവർ ചെയ്യാനുള്ള ഐഡിയ വന്നത്, കിഷോറിന്‍റെ വാക്കുകള്‍.

വീഡിയോയ്ക്ക് പിന്നിൽ കിഷോർ

തെന്നലിന്‍റെ ആന്‍റി അനശ്വരയും ഞാനും ഒരുമിച്ച് പഠിച്ചവരാണ്. അനശ്വരയാണ് ഡാൻസിന്‍റെ സ്റ്റെപ്പുകള്‍ തെന്നലിന് പറഞ്ഞുകൊടുത്തത്. നമ്മള്‍ എന്ത് പറയുന്നുവോ അതുപോലെയെന്നല്ല അതുക്കും മേലെയാണ് തെന്നൽ അഭിനയിച്ചത്, വെഡ്ഡിങ് വീഡിയോകള്‍ ചെയ്തിട്ടുള്ള ഞാൻ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്തത് ആദ്യമായാണ്, അത് നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു, വടകരയിൽ മെൽബൺ വെഡ്ഡിങ് സ്റ്റുഡിയോ നടത്തുന്ന ഫോട്ടോഗ്രാഫറും എഡിറ്ററുമായ കിഷോര്‍ പറയുന്നു.

കുട്ടി 'സുജാത'

ടിക് ടോകിലൂടെ ശ്രദ്ധിക്കപ്പെട്ടതിനാൽ അതിലെ പേരിട്ട് കുട്ടിതെന്നലെന്ന് തന്നെ എല്ലാവരും വിളിക്കുകയായിരുന്നുവെന്ന് തെന്നൽ അഭിലാഷ് പറഞ്ഞു. ആന്‍റിയും അമ്മയുമാണ് തനിക്കേറെ പിന്തുണ നൽകുന്നത്. സിനിമ അഭിനയം ഒത്തിരി ഇഷ്ടമാണ്. ടൊവിനോ ചേട്ടനൊപ്പം ഫോറൻസികിൽ അഭിനയിച്ചപ്പോള്‍ മസിലൊക്കെ കണ്ട് പേടിയായിരുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടുകാരാണ്, ഒരുമിച്ച് ലൂഡോയൊക്കെ കളിക്കുമെന്നും തെന്നൽ കൂട്ടിച്ചേര്‍ത്തു.

Also Read:'വാതുക്കല് വെള്ളരിപ്രാവി'ന് ചുവടുവെച്ച് കുട്ടി തെന്നൽ; വൈറലായി ഡാൻസ് കവർ

തെന്നലാന്‍റി!

മഞ്ജു ചേച്ചിയുടെ കൂടെ ലളിതം സുന്ദരം എന്ന സിനിമയിൽ അഭിനയിച്ചു. ആദ്യമൊക്കെ മഞ്ജുവാന്‍റി എന്ന തെന്നലേ എന്നാണ് വിളിച്ചത്. പക്ഷേ ഇപ്പോള്‍ തെന്നലാന്‍റി എന്നാണ് വിളിക്കുന്നതെന്നും തെന്നൽ പറഞ്ഞു. സൂഫിയും സുജാതയും സിനിമ കണ്ട് ഏറെ ഇഷ്ടപ്പെട്ടു.

വെള്ളരിപ്രാവ് പാട്ട്!

സിനിമയിലെ വെള്ളരിപ്രാവ് പാട്ട് അതിലേറെ ഇഷ്ടപ്പെട്ടു, അങ്ങനെയാണ് ഈ ഡാൻസ് കളിച്ചത്. ഇനി മിന്നൽ മുരളി, സൂപ്പര്‍ ഹീറോ, ലളിതം സുന്ദരം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൊറോണ കാരണം ആ സിനിമകളൊക്കെ പകുതി വെച്ച് ഷൂട്ടിംഗ് നിന്നിരിക്കുകയാണ്, തെന്നൽ പറഞ്ഞു.

Also Read: മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായക; നായകന്‍ മമ്മൂട്ടി!

Video-സോഷ്യല്‍ മീഡിയ കീഴടക്കിയ വാതുക്കല് വെള്ളരിപ്രാവ് ഇവിടെയുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്