ആപ്പ്ജില്ല

പ്രിയയെ ഒന്ന് നേരിൽ കാണണമെന്ന് കോളേജ് പ്രിൻസിപ്പൽ

പുരികമൊന്നുയർത്തി കണ്ണിറുക്കിയപ്പോഴേക്കും ദേശീയതലത്തിൽ വരെ താരമായി കഴിഞ്ഞു പ്രിയ വാര്യർ.

TNN 15 Feb 2018, 4:52 pm
പുരികമൊന്നുയർത്തി കണ്ണിറുക്കിയപ്പോഴേക്കും ദേശീയതലത്തിൽ വരെ താരമായി കഴിഞ്ഞു പ്രിയ വാര്യർ. 'ഒരു അഡാറ് ലവ്' ചിത്രത്തിലെ 'മാണിക്യ മലരായ പൂവി...' എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയയെ സ്റ്റാറാക്കി മാറ്റിയത്. ഇൻസ്റ്റാഗ്രാമിൽ മോഹൻലാലിനെയും ദുൽഖറിനെയും പിന്തള്ളി ആരാധകരെയും സൃഷ്ടിച്ചെടുത്തു ഈ മിടുക്കികുട്ടി. താരമൊക്കെ ആയിക്കഴിഞ്ഞെങ്കിലും പ്രിയയെ കാണാനായി ഒരാൾ കാത്തിരിക്കുന്നുണ്ട്. മറ്റാരുമല്ല, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ മാരിയറ്റ്. വഴക്കു പറയാനാണെന്ന് കരുതരുത്, പ്രിയയെ ഒരുനോക്ക് കാണാൻ വേണ്ടിയാണ്. എല്ലാവരേയും പോലെ സിസ്റ്റർ മാരിയറ്റും പ്രിയയുടെ ഒരു അഡാറ് ഫാൻ ആയിരിക്കുകയാണ്.
Samayam Malayalam college principal is waiting to meet priya varrier
പ്രിയയെ ഒന്ന് നേരിൽ കാണണമെന്ന് കോളേജ് പ്രിൻസിപ്പൽ




ഇതുവരെ കണ്ടിരുന്ന ഒരു കുറുമ്പിപ്പെണ്ണ് സുപ്രഭാതത്തിൽ ഒരു സ്റ്റാറായി മാറിയത് വളരെ വൈകിയാണ് സിസ്റ്റർ മാരിയറ്റ് അറിഞ്ഞത്. മീറ്റിങ്ങുകളുടെ തിരക്കിലായിരുന്നു സിസ്റ്റർ. വിവരമറിഞ്ഞു വന്നപ്പോഴേക്കും കുട്ടികളെല്ലാം വീട്ടിൽ പോയിരുന്നു. അതുകൊണ്ട് പ്രിയയെ നേരിൽ കാണാൻ കഴിഞ്ഞില്ല. ശിവരാത്രി അവധി കൂടി വന്നപ്പോൾ പ്രിയയെ കാണുന്നത് നീണ്ടുപോയി.

അതിനിടെ സിസ്റ്റർ പ്രിയയ്ക്ക് ഒരു അഭിനന്ദന സന്ദേശമയച്ചു. എന്നാൽ പ്രിയ അതിന് മറുപടിയൊന്നും നൽകിയില്ല. എന്നാൽ പാവത്തിന് അതിൽ പരിഭവമൊന്നുമില്ല. പ്രിയയുടെ തിരക്ക് തനിക്ക് മനസിലാക്കാനാകും എന്നാണ് സിസ്റ്റർ പറയുന്നത്. കഴിഞ്ഞ മാസമാണ് മാതാപിതാക്കൾക്കൊപ്പം വന്ന് പ്രിയ ഷൂട്ടിങ്ങിന് അനുമതി തേടിയത്. ഇത്രപെട്ടെന്ന് അവൾ താരപദവിയിലേക്ക് ഉയരുമെന്ന് താൻ കരുതിയില്ല. അതുകൊണ്ട് തന്നെ പ്രിയയെ ഒന്ന് നേരിൽ കാണണം. കോളേജിൽ ഹാജർനില നിർബന്ധമാണ്. ക്ലാസുകൾ നഷ്ടപ്പെടുത്തരുതെന്ന് പ്രിയയോട് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും സിസ്റ്റർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്