ആപ്പ്ജില്ല

'എപ്പോഴും കോമഡി പറഞ്ഞു കൊണ്ടിരിക്കുന്നവരാകും ഞങ്ങളെന്നാണ് ജനങ്ങളുടെ വിചാരം'

ജീവിതത്തിൽ ഇവിടെ വരെ എത്തിയത് വലിയ കഷ്ടപ്പാടുകളുടെ ഫലമായാണെന്ന് നോബി

Samayam Malayalam 3 Dec 2018, 1:42 pm
"ഞങ്ങളെപ്പോഴും കോമഡി പറഞ്ഞു കൊണ്ടിരിക്കുന്നവരാണ് എന്നാണ് ജനങ്ങളുടെ വിചാര"മെന്ന് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന കോമഡി താരം നോബി മാര്‍ക്കോസ്. "പല അവസ്ഥകളിലും ഒന്നും ചെയ്യാനാകാതെ പോയിട്ടുണ്ട്. ജനങ്ങൾ നമ്മളെ ആദ്യം കാണുമ്പോൾ അവരുടെ ആദ്യത്തെ ആവശ്യം കോമഡി ചെയ്യണം എന്നാണ്. എന്നാൽ നമ്മൾ പല വിഷമഘട്ടത്തിലൂടെയും കടന്നു പോകുന്നവരാണ്. പക്ഷേ നമ്മൾ ഇരുപത്തിനാല് മണിക്കൂറും കോമഡി കാട്ടിയിരിക്കുന്നവരാകും എന്നാണ് ജനങ്ങൾ കരുതിവെച്ചിരിക്കുന്നത്". നോബി പറഞ്ഞു.
Samayam Malayalam ആദ്യ പരിപാടിയ്ക്ക് കിട്ടിയത് 25 രൂപ; കോമഡി താരം നോബി
ആദ്യ പരിപാടിയ്ക്ക് കിട്ടിയത് 25 രൂപ; കോമഡി താരം നോബി


ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കോമഡി സ്റ്റാര്‍സിലെ സ്കിറ്റുകളിലൂടെയാണ് നോബിയുടെ മിനിസ്ക്രീനിലേക്കുള്ള തുടക്കം. തുടര്‍ന്ന് സിനിമകളിലെ ചെറിയ വേഷങ്ങളും നോബിയെ തേടിയെത്തിത്തുടങ്ങി. ജീവിതത്തിൽ ഇവിടെ വരെ എത്തിയത് വലിയ കഷ്ടപ്പാടുകളുടെ ഫലമാണെന്ന് നോബി അഭിമുഖത്തിൽ വ്യക്തമാക്കി.

"കാഴ്ചക്കാരുടെ മുഖത്ത് ചിരി വിടര്‍ത്താൻ നാം ഒരു കാരണമാകുന്നത് വലിയ സന്തോഷമാണ് നൽകുന്നതെ"ന്ന് നോബി പറഞ്ഞു. "ലോകത്ത് ഏറ്റവും വലിയ പ്രയാസമുള്ള ടാസ്ക് ആണ് അതെ"ന്നും നോബി ചിരിച്ചു കൊണ്ട് പറയുന്നു. "ഒരേ തമാശ രണ്ടാമതൊന്ന് കേൾക്കുമ്പോൾ നാം ചിരിക്കാറില്ല. അതിനാൽ തന്നെ ഇതാണ് ലോകത്തിലെ ഏറ്റവും പ്രയാസമുള്ള ജോലി". നോബി പറഞ്ഞു.

'ആരാധകരുടെ വലിയ പിന്തുണ നൽകുന്ന ശക്തി വളരെ വലുതാ'ണെന്നും നോബി പറയുന്നു. "എൻ്റെ ആദ്യ പരിപാടിയ്ക്ക് ലഭിച്ച പ്രതിഫലം കേവലം ഇരുപത്തിയഞ്ച് രൂപയായിരുന്നു. അത് സുഹൃത്തുക്കൾക്കൊപ്പം അവതരിപ്പിച്ച ഒരു ഓണത്തോടനുബന്ധിച്ച ഷോയ്ക്കായിരുന്നു കിട്ടിയത്. മുൻപ് പറഞ്ഞുറപ്പിച്ച ട്രൂപ്പുകാര്‍ എത്താതിരുന്നപ്പോൾ ഞങ്ങൾ കയറുകയായിരുന്നു. അന്ന് രാത്രി ഷോയ്ക്ക് ശേഷം ഞങ്ങൾക്ക് തിരിച്ചുപോകാനായിരുന്നില്ല. പരിപാടി നടന്ന സ്ഥലത്ത് തന്നെ കഴിച്ചുകൂട്ടുകയായിരുന്നു". നോബി പറഞ്ഞു.

നോബി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൻ്റെ പൂർണ രൂപം വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്