ആപ്പ്ജില്ല

മഞ്ജുവിനെ അനുകരിച്ച് ലക്ഷ്മി മുത്തശ്ശി; ഇതിലും മികച്ച പുരസ്കാരം ഇനിയെന്തെന്ന് മഞ്ജു

വൈറ്റ് ഷർട്ടും കറുത്ത മിഡിയുമണിഞ്ഞ് കൈവീശി നടന്നുവരുന്ന മഞ്ജു വാര്യരുടെ ആ വൈറൽ ചിത്രം അതേ പടി അനുകരിച്ചുകൊണ്ട് വോക്കറിൽ ഒരു കൈപിടിച്ച് മറുകൈ വീശി കാണിച്ച് നിൽക്കുന്ന ലക്ഷ്മി മുത്തശ്ശി ഞെട്ടിച്ചിരിക്കുകയാണ്

Samayam Malayalam 23 Apr 2021, 3:49 pm

ഹൈലൈറ്റ്:

  • സോഷ്യൽമീഡിയയിൽ വൈറലായി മഞ്ജു പങ്കുവെച്ച പുതിയ പോസ്റ്റ്
  • ലക്ഷ്മി മുത്തശ്ശിയെ ഏറ്റെടുത്ത് ആരാധകർ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam manju1.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈറ്റ് കളര്‍ ടോപ്പും കറുത്ത മിഡിയുമണിഞ്ഞുകൊണ്ട് കൈ വീശി കാണിക്കുന്ന നടി മഞ്ജു വാര്യരുടെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ ഏറെ സജീവമായിരുന്നു. ഏറെ പ്രചോദനാത്മകമായ ചിത്രമെന്നും മറ്റുമൊക്കെ പലരും ആ ചിത്രത്തെ അന്ന് വാഴ്ത്തിയിരുന്നു. ഇപ്പോഴിതാ തന്നെ അനുകരിച്ചുകൊണ്ടെത്തിയ ലക്ഷ്മി എന്ന മുത്തശ്ശിയെ കുറിച്ച് മഞ്ജു ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും കുറിപ്പും വൈറലായിരിക്കുകയാണ്.
View this post on Instagram A post shared by Manju Warrier (@manju.warrier)

Also Read: 93 ൽ നിന്ന് 77 ലേക്ക്; തടി കുറച്ചതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ

മഞ്ജു ധരിച്ചതുപോലുള്ള വൈറ്റ് കളര്‍ ടോപ്പും വെള്ള പൂക്കളുള്ള കറുത്ത മിഡിയും അണിഞ്ഞുകൊണ്ട് തന്‍റെ വാക്കറിൽ ഒരു കൈ പിടിച്ച് മറു കൈ വീശിക്കൊണ്ട് പുഞ്ചിരിച്ച് നിൽക്കുന്ന ലക്ഷ്മി മുത്തശ്ശിയുടെ ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഇതിലും മികച്ച പുരസ്കാരം ഇനി കിട്ടുമോ എന്നും സ്വീറ്റ് ഹാര്‍ട്ട് ലക്ഷ്മി ആന്‍റിക്ക് ഏറെ സ്നേഹം എന്നും ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും മഞ്ജു പങ്കുവെച്ച പോസ്റ്റിന് താഴെ ലൗ റിയാക്ഷനുകളും കമന്‍റുകളുമായി എത്തിയിട്ടുണ്ട്.
Also Read: ദിലീപ് വാക്‌സിനെടുത്ത സന്തോഷം പങ്ക് വച്ച് ശ്രീകാന്ത്; കുശലം അന്വേഷിച്ച് ആരാധകർ!

അടുത്തിടെ റിലീസായ ചതുർമുഖം സിനിമയുടെ പ്രസ് കോൺഫറൻസിനായിട്ടായിരുന്നു മഞ്ജു ഈ വേഷത്തിൽ എത്തിയിരുന്നത്. ഏറെ വൈറലായ ഈ ചിത്രത്തിലേതുപോലെ മഞ്ജുവിനെ അനുകരിച്ച് ബേബി ഇഷാ മെഹഖ് എന്ന നാലു വയസ്സുകാരിയും അടുത്തിടെ എത്തിയിരുന്നു.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്