ആപ്പ്ജില്ല

ക്രാന്‍ബെറീസ് ഗായിക ഡൊളോറസ് ഒ റിയോര്‍ഡന്‍ അന്തരിച്ചു

സോംബീ ഗായിക ഡൊളോറസ് ഒ റിയോർഡൻ ഓർമ്മയായി...

TNN 16 Jan 2018, 2:00 pm
അയര്‍ലണ്ടില്‍ നിന്നുള്ള റോക്ക് സംഗീത ബാന്‍ഡ് ക്രാന്‍ബെറീസിന്‍റെ ഗായിക ഡൊളോറസ് ഒ റിയോര്‍ഡന്‍ അന്തരിച്ചു. 46 വയസായിരുന്നു. മരണകാരണം വ്യക്തമല്ല.
Samayam Malayalam cranberries lead singer dolores oriordan dead
ക്രാന്‍ബെറീസ് ഗായിക ഡൊളോറസ് ഒ റിയോര്‍ഡന്‍ അന്തരിച്ചു


ലണ്ടന്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ വച്ചാണ് മരണം. 1989ല്‍ ആരംഭിച്ച ക്രാന്‍ബെറീസ് ലോകവ്യാപകമായി അറിയപ്പെടുന്ന സംഗീത ബാന്‍ഡുകളില്‍ ഒന്നായിരുന്നു. 90കളില്‍ നിരവധി ഹിറ്റുകള്‍ ഇവരുടെതായി പുറത്തുവന്നു.

നോയെല്‍, മൈക്ക് ഹോഗന്‍, ഫെര്‍ഗല്‍ ലോവലെര്‍ എന്നിവരായിരുന്നു ക്രാന്‍ബെറീസിലെ അംഗങ്ങള്‍. കഴിഞ്ഞ രണ്ട് ദശാബ്‍ദങ്ങളിലായി പലപ്പോഴും പിരിയുകയും ഒന്നിക്കുകയും ചെയ്‍തിട്ടുണ്ട് ക്രാന്‍ബെറീസ്.

1990ല്‍ പുറത്തിറങ്ങിയ ലിംഗര്‍ ആയിരുന്നു ക്രാന്‍ബെറീസിന്‍റെ വമ്പന്‍ ഹിറ്റുകളിലൊന്ന്. മ്യൂസിക് ചാര്‍ട്ട് ബില്‍ബോര്‍ഡ് ഹോട്ട് 100ല്‍ തുടര്‍ച്ചയായി 24 ആഴ്‍ച്ചകളില്‍ ഈ പാട്ട് ഒന്നാമതായിരുന്നു. 1993ല്‍ സോംബീ എന്ന പ്രതിഷേധഗാനം പുറത്തുവന്നതോടെ ക്രാന്‍ബെറീസ് ലോകപ്രശസ്‍തി നേടി.

ജന്മനാടായ അയര്‍ലണ്ടും ബ്രിട്ടണും തമ്മില്‍ തുടരുന്ന രക്തച്ചൊരിച്ചിലിന്‍റെയും ദേശീയതയുടെ പേരിലുള്ള ഏറ്റുമുട്ടലിനും മരുന്നായാണ് ഈ പാട്ട് ഡൊളോറസ് എഴുതിയത്. ശാരീരക ആരോഗ്യപ്രശനങ്ങള്‍ക്കൊപ്പം ബൈപോളാര്‍ എന്ന മാനസിക പ്രശനവും ഡൊളോറസിനെ ബാധിച്ചിരുന്നതായി റോളിങ് സ്റ്റോണ്‍ മാസിക റിപ്പോര്‍ട്ട് ചെയ്‍തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്