ആപ്പ്ജില്ല

'ദംഗലി'ലെ സന്യ മൽഹോത്ര കൊറിയോഗ്രാഫറാകുന്നു

'ദംഗലി'ൽ ഗീതയായെത്തിയ സന്യ മൽഹോത്ര സീക്രട്ട് സൂപ്പര്‍സ്റ്റാറിൽ ആമിറിനെ ചുവടുവെപ്പിക്കുന്നു

TNN 21 Mar 2017, 2:37 pm
മുംബൈ: തീയേറ്റര്‍ ഇളക്കി മറിച്ച ദംഗലിലെ ഗീത എന്ന കഥാപാത്രമായുള്ള കിടിലൻ പെര്‍ഫോമൻസിനു ശേഷം നടി സന്യ മൽഹോത്ര പുതിയ മേലങ്കി അണിയുകയാണ്. ആമിര്‍ ഖാന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ സന്യയും ഭാഗമാകുന്നു. ദംഗലിലെ അച്ഛൻ കഥാപാത്രത്തെ അവിസ്മരണയമാക്കിയ ആമിര്‍ കിടിലൻ മേക്കോവറിലെത്തുന്ന അടുത്ത ചിത്രമാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. ചിത്രത്തിലെ ഒരു ഗാനത്തിന് ചുവടുകൾ അണിയിച്ചൊരുക്കുന്നത് സന്യ മല്‍ഹോത്രയാണ്.
Samayam Malayalam dangal star sanya malhotra choreographs a song for aamir khans movie secret superstar
'ദംഗലി'ലെ സന്യ മൽഹോത്ര കൊറിയോഗ്രാഫറാകുന്നു




ചിത്രത്തിലെ ഒരു ഗാനത്തിനായി ചുവടുകള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് അദ്വൈത് ആവശ്യപ്പെട്ടപ്പോൾ തന്നെ താൻ അനുഭവിച്ച സന്തോഷത്തിന് അതിരുകളില്ലായിരുന്നുവെന്നും. ഇത്ര വലിയ ഒരു അവസരം തനിക്ക് കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ഡാൻസര്‍ കൂടിയായ സന്യ മൽഹോത്ര പറഞ്ഞു.



ചിത്രത്തിന്‍റേതായി മുൻപ് പുറത്തിറങ്ങിയ ട്രെയിലര്‍ യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു. വളരെ വ്യത്യസ്തമായ ലുക്കിലാണ് ആമിര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഷൂട്ടിങിന് മുൻപ് തന്നെ ചിത്രത്തിലെ താരത്തിന്‍റെ ലുക്കിനെ പറ്റി സൈബര‍്‍ ലോകത്ത് ചര്‍ച്ചകൾ നടന്നിരുന്നു. ഏതായാലും ചിത്രം തീയേറ്ററിലെത്താനായി കാത്തിരിക്കുകയാണ് ആമിര്‍ ആരാധകര്‍.

Dangal Star, Sanya Malhotra, Choreographs A Song For Aamir Khan's Movie, Secret Superstar

Post Dangal, Sanya Malhotra has officially been fielding for team Aamir (ICYMI, the actress has been interning with him). Now, true to the perks of working with a superstar, Sanya has been entrusted with the responsibility of choreographing for Aamir's next movie, Secret Superstar

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്