ആപ്പ്ജില്ല

'വെെറലാക്കിയത് അച്ഛനും അമ്മയും'; മനസ് തുറന്ന് കല്യാണി

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കല്യാണിയുടെ ടിക് ടോക്ക് വീഡിയോകളെല്ലാം വെെറലായി മാറിയിരുന്നു

Samayam Malayalam 20 Aug 2020, 3:38 pm
ടിക് ടോക്ക് വീഡിയോകളിലൂടെ ധാരാളം ആരാധകരെ നേടിയ താരമാണ് കല്യാണി. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ബിന്ദു പണിക്കരുടേയും സായ്കുമാറിന്റേയും മകളാണ് കല്യാണി. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കല്യാണിയുടെ ടിക് ടോക്ക് വീഡിയോകളെല്ലാം വെെറലായി മാറിയിരുന്നു. ടിക് ടോക്കില്‍ തന്നെ താരമാക്കിയത് അച്ഛനും അമ്മയുമാണെന്ന് കല്യാണി പറയുന്നു. ജാങ്കോ സ്പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി മനസ് തുറന്നത്.
Samayam Malayalam daughter of bindu panicker kalyani b nair opens up about her relationship with parents
'വെെറലാക്കിയത് അച്ഛനും അമ്മയും'; മനസ് തുറന്ന് കല്യാണി


Also Read: താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള മഹാ പ്രസ്ഥാനം കൂടെയുണ്ട്; കൃഷ്ണകുമാറിന് പിന്തുണയുമായി കെ സുരേന്ദ്രന്‍

തുടക്കം ഡബ്സ്മാഷ് ചെയ്ത്

ഡബ്സ്മാഷ് ചെയ്തായിരുന്നു തുടക്കം. പിന്നെ മ്യൂസിക്കലിയിലെത്തി. ടിക് ടോക്ക് വന്നപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തു. എന്നാല്‍ സാധാരണ പോലൊരു ആപ്പ് എന്നേ ഉണ്ടായിരുന്നുള്ളൂവെന്നും കല്യാണി പറയുന്നു. ആദ്യമൊക്കെ 300 ലെെക്ക് ഒക്കെയായിരുന്നു കിട്ടിയിരുന്നതെന്നും കല്യാണി ഓർക്കുന്നു.

ടിക് ടോക് തുറന്നപ്പോള്‍ ഞെട്ടി

ഒരു ന്യൂ ഇയര്‍ ദിനത്തില്‍ കസിനൊപ്പം ലെെനടിച്ചാല്‍ ഫെെനടിക്കുന്ന പാട്ട് പാടി വീഡിയോ ചെയ്തു. അതില്‍ സായി അച്ഛനേയും കാണിച്ചു. പിറ്റേ ദിവസം ടിക് ടോക് തുറന്നപ്പോള്‍ ഞെട്ടി. ആയിരിക്കണക്കിന് പേരായിരുന്നു ലെെക്ക് ചെയ്തതെന്ന് കല്യാണി പറയുന്നു.

ഫോളോവേഴ്‌സിന്റെ രഹസ്യം

തന്റെ ഫോളോവേഴ്‌സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായതെന്നും കല്യാണി പറയുന്നു. 'അപ്പോഴാണ് എല്ലാവരും എന്നെ ശ്രദ്ധിച്ച് തുടങ്ങിയത്. ലൈക്ക്‌സ് കുറയുന്നു എന്ന് തോന്നുമ്പോള്‍ അമ്മയുടെ കൂടെ ടിക് ടോക് ചെയ്യും. അത് കഴിഞ്ഞ് അച്ഛനൊപ്പ'. കല്യാണി പറയുന്നു.

Also Read: സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന് വിലക്ക് തുടരും; കേസ് തീരട്ടെയെന്ന് കോടതി


അഭിനയത്തിലേക്ക്?

അഭിനയത്തിലേക്ക് കടന്നു വരില്ലെന്നാണ് കല്യാണി പറയുന്നത്. ടിക് ടോക്ക് ചെയ്യുമെങ്കിലും അഭിനയത്തോട് പാഷനില്ലെന്ന് കല്യാണി വ്യക്താക്കി. ഇനി അത് മാറുമോയെന്ന് അറിയില്ലെന്നും താരപുത്രി പറഞ്ഞു. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. 2009 ലാണ് ബിന്ദു പണിക്കരും സായ്കുമാറും വിവാഹം കഴിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്