ആപ്പ്ജില്ല

ദിലീപിനെയും കാവ്യയുടെ അമ്മയെയും ഉടൻ ചോദ്യം ചെയ്തേക്കും

സുനില്‍കുമാര്‍ വിളിച്ചതിന് പിന്നാലെ ഇതേ നമ്പരുകളിലേക്ക് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയും വിളിച്ചിട്ടുണ്ട്

TNN 3 Jul 2017, 4:07 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെയും നാദിർഷയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. നടി കാവ്യ മാധവന്‍റെ അമ്മ ശ്യാമളയെയും പോലീസ് ചോദ്യം ചെയ്യും. കേസ് അന്വേഷണത്തിൽ ചില ശാസ്‌ത്രീയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്‍റെ ഈ നീക്കം.
Samayam Malayalam dileep and kavyas mother will be questioned soon
ദിലീപിനെയും കാവ്യയുടെ അമ്മയെയും ഉടൻ ചോദ്യം ചെയ്തേക്കും


നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യമാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിച്ചതായാണ് സുനില്‍കുമാര്‍ മൊഴി നല്‍കിയത്. എന്നാൽ കാവ്യയുടെ പേരിലാണ് സ്ഥാപനമെങ്കിലും അത് നിയന്ത്രിച്ചിരുന്നത് അമ്മ ശ്യാമളയാണെന്ന നിഗമനത്തിലാണ് പോലീസ്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 വരെ മുഖ്യപ്രതി സുനില്‍കുമാര്‍ നാലു വ്യത്യസ്‌ത നമ്പരുകളിലേക്ക് പലപ്പോഴായി വിളിച്ചിട്ടുണ്ട്. സുനില്‍കുമാര്‍ വിളിച്ചതിന് പിന്നാലെ ഇതേ നമ്പരുകളിലേക്ക് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയും വിളിച്ചിട്ടുണ്ട്.

അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുന്നുവെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉണ്ടാകുമെന്നും ഡിജിപി രാവിലെ പറഞ്ഞിരുന്നു. അതിനിടെ സുനിൽ കുമാറിന്‍റെ സഹതടവുകാരന്‍ ജിന്‍സന്‍റെ മൊഴി പുറത്തു വന്നു. സുനിൽകുമാർ ലക്ഷ്യയിൽ എന്തോ ഏൽപിച്ചുവെന്നും നാദിർഷയെ ജയിലിൽ നിന്ന് സുനിൽകുമാർ വിളിച്ചിട്ടുണ്ടെന്നും ജിന്‍സന്‍ മൊഴി നൽകി.സുനിൽകുമാറിനെ അറിയില്ലെന്ന് പറഞ്ഞ നാദിർഷായുടെ ഫോണിലേക്ക് സുനിൽകുമാറിന്‍റെ ഫോണില്‍ നിന്ന് വന്ന ഒരു വിളി എട്ട് മിനിറ്റോളം നീണ്ടു നിന്നു. അതിലും പൊലീസിന് വ്യക്തത ആവശ്യമുണ്ട്.

Dileep and Kavya's mother will be questioned soon

Dileep and Nadirsha will be questioned for the second time soon.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്