ആപ്പ്ജില്ല

ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി; അടുത്തമാസം വരെ ജയിലിൽ തന്നെ

നടിയുടെ പേര് ആവര്‍ത്തിച്ച് പറയരുതെന്നും പ്രതിഭാഗം അഭിഭാഷകന് കോടതി നിര്‍ദേശം

TNN 22 Aug 2017, 12:26 pm
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി കോടതിയാണ് ദിലീപിന്‍റെ റിമാൻഡ് നീട്ടിയത്. സെപ്റ്റമ്പര്‍ രണ്ട് വരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. പതിവു പോലെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് മജിസ്ട്രേറ്റ് ദിലീപിനെ വിസ്തരിച്ചത്. റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്.
Samayam Malayalam dileep bail plea extended on actress abduction case
ദിലീപിന്‍റെ റിമാൻഡ് കാലാവധി നീട്ടി; അടുത്തമാസം വരെ ജയിലിൽ തന്നെ


ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കി. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളളയാണ് ദിലീപിന് വേണ്ടി ഹാജരായത്. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയിൽ ബോധിപ്പിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച് പറയരുതെന്നും പ്രതിഭാഗം അഭിഭാഷകന് കോടതി നിര്‍ദേശം നൽകി.

Dileep Bail Plea Extended on Actress Abduction Case

Dileep's Bail Plea again Extended regarding Actress Attack Case

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്