ആപ്പ്ജില്ല

ദൃശ്യങ്ങളിൽ ദിലീപ് ആവശ്യപ്പെട്ടത് നടിയുടെ മുഖവും വിവാഹമോതിരവും

റിമാൻഡ് പ്രതിയായതിനാൽ ജയിൽ യൂണിഫോം ധരിക്കേണ്ടതില്ല. പ്രത്യേക സൗകര്യവും ദിലീപിന് നൽകില്ല.

TNN 11 Jul 2017, 10:15 am
കൊച്ചി: ദിലീപ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് നേരിട്ടാണ് ക്വട്ടേഷന്‍ നല്‍കിയതെട്ടെന്ന് പോലീസ്. ഒന്നര കോടി രൂപക്കായിരുന്നു ക്വട്ടേഷന്‍ ഉറപ്പിച്ചത്. നടിയുടെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ദിലീപ് ആവശ്യപ്പെട്ടത്. നടിയുടെ മുഖവും വിവാഹമോതിരവും ദൃശ്യങ്ങളില്‍ പതിയണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ദിലീപിന്‍റെ സ്വന്തം ബിഎംഡബ്ല്യൂ കാറിലും കൊച്ചിയിലെ ആഢംബര ഹോട്ടലിലും വെച്ചാണ് ക്വട്ടേഷനുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുമായി ദിലീപ് സംസാരിച്ചത്. ഫോണ്‍ രേഖകളാണ് കേസിലെ നിര്‍ണായക തെളിവുകളായത്. ദിലീപും സുനിയും തമ്മിലുള്ള ഉറ്റബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പോലീസിന്‍റെ പക്കൽ കിട്ടിയിട്ടുണ്ട്. 2013 മുതൽ ദിലീപും സുനിയും സുഹൃത്തുക്കളാണ്. 2013ൽ നടന്ന 'അമ്മ'യുടെ പരിപാടിയായ 'മഴവില്ലഴകിൽ അമ്മ' എന്ന പരിപാടിയുടെ വിഐപി പാസും ദിലീപ് സുനിക്ക് നൽകിയിരുന്നു.
Samayam Malayalam dileep demended for actresss face and wedding ring in video clip
ദൃശ്യങ്ങളിൽ ദിലീപ് ആവശ്യപ്പെട്ടത് നടിയുടെ മുഖവും വിവാഹമോതിരവും


കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങൾ ദിലീപിനെതിരെ ചുമത്തും. ഗൂഢാലോചനക്കുറ്റം തെളിഞ്ഞതിനാല്‍ മറ്റു കുറ്റകൃത്യങ്ങളിലും തുല്യപങ്കാളിത്തം തെളിയിക്കാൻ പോലീസിനു അനായാസേന സാധിക്കും. എന്നാൽ ഇവ ഏതൊക്കെയെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കിയിരുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്യാൻ ശക്തമായ 19 തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ ഉതകുന്ന വിധത്തിൽ ഉള്ള കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. നിലവിൽ 11–ാം പ്രതിയാണ് ദിലീപ്. എന്നാൽ അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ ദിലീപ് രണ്ടാം പ്രതിയായി മാറും. നടിയെ ആക്രമിച്ച പൾസർ സുനിയാണ് കേസിലെ മുഖ്യ പ്രതി.

ദിലീപിന്‍റെ ഉറ്റബന്ധുവാണ് പൾസർ സുനിക്ക് ആദ്യം രണ്ടു ലക്ഷം രൂപ നൽകിയതെന്ന് പോലീസ് കണ്ടെത്തി. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍റെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ഇതിന് തെളിവാണ്. സുനി 'ലക്ഷ്യ' സന്ദർശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ 'ലക്ഷ്യ'യുടെ തൊട്ടടുത്ത കടയിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ക്വട്ടേഷൻ നൽകുന്നതു കേട്ടെന്ന സാക്ഷിമൊഴിയും ദിലീപിനെതിരായ മുഖ്യ തെളിവാണ്.

അതേസമയം പിടിച്ചുപറി, മോഷണക്കേസുകളിലെ പ്രതികൾക്കൊപ്പമാണ് ദിലീപ് ആലുവ സബ് ജയിലിൽ കഴിയുന്നത്. ഇത്തരത്തിൽ മറ്റ് അഞ്ച് പ്രതികളാണ് ദിലീപിനൊപ്പം ഇപ്പോൾ സെല്ലിലുള്ളത്. റിമാൻഡ് പ്രതിയായതിനാൽ ജയിൽ യൂണിഫോം ധരിക്കേണ്ടതില്ല. പ്രത്യേക സൗകര്യവും ദിലീപിന് നൽകില്ല.

Dileep demended for Actress's face and wedding ring in Video Clip

Dileep demended for Actress's face and wedding ring in Video Clip regarding Actress Attack Case

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്