ആപ്പ്ജില്ല

'ഏഴ്' എന്ന നമ്പർ ദിലീപിന് രാശിയാണ്, മതം നോക്കാതെയുള്ള വിശ്വാസവും ദിലീപിനെ തുണച്ചു? കാരണങ്ങളിതാണ്!

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുള്ള പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്. അന്വേഷണ സംഘവുമായി സഹകരിക്കണമെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.30ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്.

Samayam Malayalam 6 Dec 2022, 9:39 pm
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂര്‍ ജാമ്യം ലഭിച്ച വാർത്ത പുറത്ത് വന്നതിനു പിന്നാലെ ദിലീപ് ആരാധകരുടെയിടയിൽ ചർച്ചയാകുന്ന ഒന്നാണ് ഏഴ് എന്ന ദിലീപിൻ്റെ ഭാഗ്യനമ്പരിനെ ചുറ്റിപ്പറ്റിയുള്ള സംസാരം. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുള്ള പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിട്ടുള്ളത്. അന്വേഷണ സംഘവുമായി സഹകരിക്കണമെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം കൊടുത്തത്. ഇന്ന് രാവിലെ 10.30ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ചാണ് ദിലീപിൻ്റെ പേരിലുള്ള ക്രൈംബ്രാഞ്ചിൻ്റെ കേസിന്മേലുള്ള മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
Samayam Malayalam dileep fans says actor is lucky to be number seven forever here are why
'ഏഴ്' എന്ന നമ്പർ ദിലീപിന് രാശിയാണ്, മതം നോക്കാതെയുള്ള വിശ്വാസവും ദിലീപിനെ തുണച്ചു? കാരണങ്ങളിതാണ്!

Also Read: 'മൂന്നു മക്കളെന്നത് അച്ഛൻ്റെ ആഗ്രഹം', അച്ഛന്റെ മോഹം മകനിലൂടെ സഫലമായി എന്നോർത്ത് സന്തോഷിക്കാം, ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴെന്ന് അനുരാജ്; വൈറലായി വൈറൽ കപ്പിളിൻ്റെ വാക്കുകൾ!

'ഏഴ്' ദിലീപിന് രാശിയാണ്, മതം നോക്കാതെയുള്ള വിശ്വാസവും ദിലീപിനെ തുണച്ചു? കാരണങ്ങളിതാണ്!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂര്‍ ജാമ്യം ലഭിച്ച വാർത്ത പുറത്ത് വന്നതിനു പിന്നാലെ ദിലീപ് ആരാധകരുടെയിടയിൽ ചർച്ചയാകുന്ന ഒന്നാണ് ഏഴ് എന്ന ദിലീപിൻ്റെ ഭാഗ്യനമ്പരിനെ ചുറ്റിപ്പറ്റിയുള്ള സംസാരം. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുള്ള പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിട്ടുള്ളത്. അന്വേഷണ സംഘവുമായി സഹകരിക്കണമെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം കൊടുത്തത്. ഇന്ന് രാവിലെ 10.30ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ചാണ് ദിലീപിൻ്റെ പേരിലുള്ള ക്രൈംബ്രാഞ്ചിൻ്റെ കേസിന്മേലുള്ള മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
Also Read: 'മൂന്നു മക്കളെന്നത് അച്ഛൻ്റെ ആഗ്രഹം', അച്ഛന്റെ മോഹം മകനിലൂടെ സഫലമായി എന്നോർത്ത് സന്തോഷിക്കാം, ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴെന്ന് അനുരാജ്; വൈറലായി വൈറൽ കപ്പിളിൻ്റെ വാക്കുകൾ!

ഭാഗ്യനമ്പർ?

ഏഴാം നമ്പര്‍ എന്നും ദിലീപിന് ഭാഗ്യ നമ്പറാണെന്നും സിനിമ മേഖലയിലും ഏഴ് എന്ന അക്കം ദിലീപിനെ തുണച്ചിട്ടേ ഉള്ളൂവെന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്. പ്രിയതാരത്തിൻ്റെ സിനിമകൾ ഏഴാം തീയ്യതിയോ ഏഴ് എന്ന നമ്പരുൾപ്പെടുന്ന മറ്റേതെങ്കിലും തീയ്യതിയോ റിലീസായാൽ അതെല്ലാം വിജയകിരീടം ചൂടിയിട്ടുണ്ടന്നാണ് ഇതിനു തെളിവായി ആരാധകർ ചൂണ്ടിക്കാട്ടുന്ന വസ്തുത.

മുൻകൂര്‍ ജാമ്യം

ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂര്‍ ജാമ്യം ലഭിച്ചതും ഏഴിനു തന്നെ. 2022 ഫെബ്രുവരി ഏഴ് അങ്ങനെ ദിലീപിൻ്റെ ആരാധകരുടെ ഫെവറേറ്റ് ഡേറ്റ്സിൻ്റെ റെക്കോർഡ് ബുക്കിലും ഇടം നേടിയിരിക്കുകയാണ്.

വാദപ്രതിവാദങ്ങൾക്കൊടുവിൽ

ഹൈക്കോടതിയില്‍ മൂന്നാഴ്ച കാലം നിണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ യാദ്യശ്ചികമായാണ് വിധി പറയുന്നത് ഫെബ്രുവരി ഏഴാം തീയതിയിലേക്ക് നിശ്ചയിച്ചത്. അപ്പോൾ തന്നെ ആരാധകരും ഇതു പ്രതീക്ഷിച്ചിരുന്നിരിക്കണമെന്നാണ് ചിലർ കമൻ്റിലൂടെ പറയുന്നത്. ദിലീപിന് നാല് എന്ന അക്കവും ഭാഗ്യമാണെന്ന് ആരാധകർ പറയുന്നു.

വിശ്വാസി

തിങ്കള്‍, വ്യാഴം ദിവസങ്ങളും തന്റെ ഭാഗ്യ ദിവസങ്ങളായി ദിലീപ് വിശ്വസിക്കുന്നുണ്ട്. തിങ്കളാഴ്ച ദിവസം മണപ്പുറത്തെ ശിവക്ഷേത്ര ദര്‍ശനവും, വ്യാഴാഴ്ച എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലെ നൊവേനയിലും പതിവായി പങ്കെടുക്കുമായിരുന്നു. ഇന്ന് വിധി പ്രസ്താവം കേട്ട ശേഷം ദിലീപ് നേരേ പ്രാർത്ഥിക്കാനായി എത്തിയത് എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലായിരുന്നു. ഇതിൻ്റെ വീഡിയോയും വൈറലായി മാറിയിട്ടുണ്ട്.

ലഡ്ഡു വിതരണവും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കേസിൽ ദിലീപിനും കൂട്ടര്‍ക്കും ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി ദിലീപിൻ്റെ പ്രിയപ്പെട്ടവരൊക്കെ സോഷ്യൽ മീഡിയയിലെത്തിയിരുന്നു. നടനും സംവിധായകനും ദിലീപിൻ്റെ ഉറ്റതോഴനുമായ നാദിർഷ, നടൻ ആദിത്യൻ ജയൻ എന്നിവരൊക്കെ ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയതിലെ സന്തോഷം പങ്കുവെച്ചിരുന്നു. ചില ആരാധകർ പരസ്യമായി ലഡ്ഡു വിതരണവും നടത്തുകയുണ്ടായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്