ആപ്പ്ജില്ല

ആദ്യ ദിവസം തന്നെ ദിലീപേട്ടൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി; നമ്മൾ രണ്ടല്ല നാല് പേരാണ് എന്ന തിരുത്തൽ തുടങ്ങിയത് കല്യാണമണ്ഡപത്തിൽ; ദിലീപേട്ടന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകരും

ഗോസിപ്പുകള്‍ അങ്ങനെ ശക്തമായി നിലനില്‍ക്കുമ്പോഴാണ് പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ ദിലീപും കാവ്യയും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നത്. ആദ്യം കേട്ടപ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

Samayam Malayalam 28 Nov 2021, 3:55 pm
നവംബർ 25 നായിരുന്നു സ്ക്രീനിലെ തങ്ങളുടെ പ്രിയ ജോഡികൾ ജീവിതത്തിലും ഒന്നിച്ചത്. പലകുറി ദിലീപ് കാവ്യാ ബന്ധത്തെ കുറിച്ച് പലവിധ വാർത്തകൾ വന്നിരുന്നുവെങ്കിലും, യഥാർത്ഥ വിവാഹവാർത്ത ടിവിയിൽ വന്നപ്പോൾ ഒരു തരം ഞെട്ടലായിരുന്നു പ്രേക്ഷകർക്ക്. അഞ്ചു വർഷമാണ് ഇരുവരും ജീവിതത്തിൽ പൂർത്തിയാക്കിയത്. ഇരു കുടുംബങ്ങളിലും ഒരംഗം കൂടി വർധിക്കുകയും ചെയ്തു. മൂന്നുവർഷമായി ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചിട്ട്. കഴിഞ്ഞദിവസം ഇവർ വിവാഹവാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇവരുടെ വിവാഹ ദിവസത്തിന്റെ വീഡിയോ വൈറലായി മാറിയത്. വീഡിയോയിൽ മകൾക്കൊപ്പമാണ് ദിലീപ്, കാവ്യയുമായി മാധ്യമങ്ങളെ കണ്ടതും. അന്ന് ഇരുവരും സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ALSO READ: പുതുജീവിതത്തിലേക്ക് അപ്സരയും ആൽബിയും; വിവാഹവാർത്ത പങ്കിട്ടെത്തിയത് സ്നേഹ!
Samayam Malayalam dileep kavya wedding video again trending on social media
ആദ്യ ദിവസം തന്നെ ദിലീപേട്ടൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി; നമ്മൾ രണ്ടല്ല നാല് പേരാണ് എന്ന തിരുത്തൽ തുടങ്ങിയത് കല്യാണമണ്ഡപത്തിൽ; ദിലീപേട്ടന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകരും


ദിലീപേട്ടന്റെ ആ തിരുത്തൽ

നല്ലൊരു ജീവിതം ഞങ്ങൾക്ക് രണ്ടു പേർക്കും ഉണ്ടാവണം, എന്ന് പറഞ്ഞപ്പോൾ തന്നെ ദിലീപേട്ടന്റെ ആ തിരുത്തൽ ഞങ്ങൾക്ക് ഇഷ്ടം ആയെന്നാണ് ആരാധകർ പറയുന്നത്. ആ തിരുത്തൽ എന്തായിരുന്നുവെന്നും അച്ഛന്റെ വിവാഹത്തിന് മകൾ പറഞ്ഞ വാക്കുകളും ആണ് ഇപ്പോൾ വീണ്ടും ചർച്ചയായി മാറുന്നത്. ചിലർ വിമർശനങ്ങൾ നടത്തുന്നുവെങ്കിലും ഇവരുടെ സന്തുഷ്ടകരമായ ജീവിതം അഞ്ചാം വർഷത്തിലേക്ക് കടന്നു എന്നാണ് ദിലീപ്- കാവ്യാ ആരാധകരുടെ പക്ഷം.

​ദിലീപിൻറെ വാക്കുകൾ!

നിങ്ങളുടെയെല്ലാം പിന്തുണയും പ്രാർത്ഥനയും ആണ് ഞങ്ങൾക്ക് ആവശ്യം. ഞങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ നിങ്ങൾ എല്ലാവരും സ്‌നേഹത്തോടെ ഞങ്ങളെയൊക്കെ പിന്തുണക്കുക. പ്രാർത്ഥിക്കുക. ഞങ്ങളെ വളർത്തുന്ന എല്ലാവരോടും പറയാൻ ഉള്ളത് നെഗറ്റീവ് റിപ്പോർട്ട്സും കാര്യങ്ങളും പറയാതിരിക്കുക എന്നതാണ്. കാരണം എല്ലാ വിഷയങ്ങളും എല്ലാവർക്കും അറിയുന്നതാണ്.

ദിലീപ് പറയുന്നു!

ഒന്നുരണ്ടുവര്ഷമായി ഞങ്ങൾ ഇങ്ങനെ ഒരുമിച്ചു പോയ്കൊണ്ടിരിക്കുകയാണ്. മകളെ ചേർത്തുപിടിച്ചുകൊണ്ട് ജനപ്രിയൻ പറയുന്നു. ജീവിതത്തിൽ നമുക്ക് ഒരു കൂട്ടുവേണം എന്ന് വേണ്ടി വന്നപ്പോൾ മകളും അമ്മയും സഹോദരങ്ങളും മറ്റുള്ള വീട്ടുകാരും എല്ലാവരും കൂടി ഒരു കല്യാണം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഒരു പത്തിരുപത് സിനിമ ഞങ്ങൾ ഒരുമിച്ചഭിനയിച്ചു എന്ന കുറ്റം മാത്രമാണ് ഞങ്ങൾ ചെയ്തത്.

ഇതിന്റെ ഭാഗം ആയിരുന്നില്ല.

ശരിക്കും പറഞ്ഞാൽ എന്റെ കുടുംബജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ഒന്നും ഇതിന്റെ ഭാഗം ആയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് എന്റെ പേരിൽ ബലിയാടായ ആളെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. എന്റെ മകൾക്ക് അത് നൂറുശതമാനം സമ്മതം ആയിരുന്നു. അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരുമായി സംസാരിക്കുന്നതും പെട്ടെന്നുള്ള തീരുമാനത്തിലേക്ക് എത്തുന്നതെന്നും ദിലീപ് പറയുന്നു. പിന്നീട് സംസാരിക്കുന്നത് കാവ്യയാണ്.

എല്ലാവരും പ്രാർത്ഥിക്കുക

എല്ലാവരും പ്രാർത്ഥിക്കുക എന്നത് മാത്രമാണ് തനിക്ക് പറയാൻ ഉള്ളതെന്നാണ് കാവ്യ ആദ്യമായി പ്രതികരിച്ചത്. എല്ലാം ഭംഗിയായി കഴിഞ്ഞു. എല്ലാവരും പിന്തുണക്കുക പ്രാർത്ഥിക്കുക, നല്ലൊരു ജീവിതം ഉണ്ടാകണം. ഞങ്ങൾക്ക് രണ്ടുപേർക്കും അത് ആവശ്യമാണ്. എന്ന് കാവ്യ പറഞ്ഞതും ദിലീപ് ഇടപെടുന്നതുമായ രംഗങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറിയത്.

​അയ്യയ്യോ സോറി!

രണ്ടുപേരല്ല മൂന്നുപേരാണ് എന്ന് ദിലീപ് ആദ്യം തിരുത്തുമ്പോൾ അയ്യയ്യോ സോറി എന്ന് കാവ്യ പറയുകയും ചെയ്യുന്നു. എന്നാൽ വീണ്ടും ദിലീപ് തിരുത്തിയ ശേഷം പറയുന്നു മൂന്നല്ല നാല് പേരാണ് ഒരു അമ്മകൂടിയുണ്ട് എന്നാണ് കാവ്യയോട് ദിലീപ് പറഞ്ഞത്. "ആദ്യ ദിവസം തന്നെ ദിലീപേട്ടൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി, നമ്മൾ രണ്ടല്ല നാല് പേരാണ് എന്ന തിരുത്തൽ ശരിക്കും ഞെട്ടലായി", എന്നാണ് ആരാധകർ ഇപ്പോഴും പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്