ആപ്പ്ജില്ല

പോലീസും പൾസർ സുനിയും ഒത്തുകളിക്കുന്നുവെന്ന് ദിലീപ്

മെമ്മറികാർഡിലെ സ്‌ത്രീശബ്ദത്തെ കുറിച്ചും ദിലീപ് സംശയമുന്നയിക്കുന്നുണ്ട്

TNN 17 Jan 2018, 11:34 am
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ നിന്ന് പകർത്തിയതാണെന്ന് നടൻ ദിലീപ് കോടതിയിൽ. കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രം ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Samayam Malayalam dileep raises accusations against police
പോലീസും പൾസർ സുനിയും ഒത്തുകളിക്കുന്നുവെന്ന് ദിലീപ്


നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞതിലും വിപരീതമാണെന്ന് ദിലീപ് പറയുന്നു. പൊലീസിന് ഇഷ്ടമുള്ള വീഡിയോയും ശബ്ദവും അടങ്ങിയ മെമ്മറി കാർഡാണ് കോടതിയിൽ സമർപ്പിച്ചത്. പൾസർ സുനിയും പോലീസും ഒത്തു കളിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു. മെമ്മറികാർഡിലെ സ്‌ത്രീശബ്ദത്തെ കുറിച്ചും ദിലീപ് സംശയമുന്നയിക്കുന്നുണ്ട്.

സ്‌ത്രീശബ്ദം ഒഴിവാക്കാൻ പോലീസ് ശ്രമിച്ചിട്ടുണ്ടെന്നും ദിലീപ് ആരോപിക്കുന്നു. ചില സമയങ്ങളിൽ സ്ത്രീ ശബ്ദം കേൾക്കാൻ കഴിയുന്നില്ല. ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകൾ പരിശോധിച്ച ഫലം ഇത് വരെ പുറത്ത് വന്നിട്ടില്ല. ഫോറൻസിക് റിപ്പോർട്ട് മറച്ചുവെച്ചതെയും ദിലീപ് ആരോപിക്കുന്നു. തങ്ങൾക്ക് നൽകുന്നതിന് മുൻപേ പോലീസ് കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തിയെന്നും ദിലീപ് ആരോപിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്