ആപ്പ്ജില്ല

മഞ്ജുവും കാവ്യയുമല്ല ജീവിത വിജയത്തിന് പിന്നിലെന്ന് ദിലീപ്

വിഷു ആഘോഷത്തിന്‍റെ ഭാഗമായി സൂര്യ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

TNN 15 Apr 2017, 3:13 pm
പുരുഷന്‍റെ വിജയത്തിന് പിന്നിൽ എപ്പോഴും ഒരു സ്ത്രീശക്തിയുണ്ടെന്നല്ലെ പറയാറ്. ദിലീപിന്‍റെ ജീവിതത്തിലും അതു തന്നെ നടന്നു, ഒരു സ്ത്രീ തന്നെയായിരുന്നു വിജയത്തിന് പിന്നിൽ. വിഷു ആഘോഷത്തിന്‍റെ ഭാഗമായി സൂര്യ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയത് മഞ്ജുവാര്യരാണോ കാവ്യ മാധവനാണോ എന്നു മാത്രം അറിഞ്ഞാൽ മതി. ദിലീപിന്‍റെ വിജയത്തിന് പിന്നിൽ ആരെന്ന് ചോദിച്ചാൽ ആരുടെ പേരുപറയും എന്ന ആകാംക്ഷയിലായിരുന്നു ചോദ്യമുന്നയിച്ചതെങ്കിലും, വളരെ വിദഗ്ദ്ധമായിട്ടായിരുന്നു ആ കുഴപ്പിക്കുന്ന ചോദ്യത്തിന് ദിലീപ് മറുപടി പറഞ്ഞത്.
Samayam Malayalam dileep reveals the woman behind his success
മഞ്ജുവും കാവ്യയുമല്ല ജീവിത വിജയത്തിന് പിന്നിലെന്ന് ദിലീപ്


എന്‍റെയെല്ലാ വിജയങ്ങൾക്കും പിന്നിൽ അമ്മ എന്നായിരുന്നു ദിലീപിന്‍റെ മറുപടി. പ്രേക്ഷർ കരുതിയിരുന്നത് മഞ്ജു അല്ലെങ്കിൽ കാവ്യയെ കുറിച്ചായിരിക്കും പറയുക. ദിലീപ് പറഞ്ഞത് അമ്മയെ കുറിച്ചാണ്. സിനിമാ ജീവിതം ആരംഭിച്ചതുമുതൽ എനിക്കുവേണ്ടിയുള്ള പ്രാർത്ഥനുമായി കഴിയുകയാണ് അമ്മ. അമ്മയുടെ പ്രാർത്ഥന തന്നെയാണ് ഇന്ന് എന്നെ ഇവിടെ വരെ എത്തിച്ചതെന്നാണ് ചോദ്യത്തിനുത്തരമായി ദിലീപ് പറഞ്ഞത്.

Dileep reveals, the woman behind his success

Dileep says its his mother. She prayed for him since he started his career and that's the reason what he is today.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്