ആപ്പ്ജില്ല

'മക്കള്‍ സെല്‍വൻ ജോജു' ജോസഫിനെ പുകഴ്ത്തി സംവിധായകൻ

ഒരു റിട്ട. പോലീസ് ഓഫീസറുടെ ത്രില്ല‍ർ ലൈഫാണ് ചിത്രത്തിൽ ഉടനീളം പത്മകുമാ‍ർ വരച്ചു ചേ‍ർക്കുന്നത്

Samayam Malayalam 27 Nov 2018, 3:40 pm
ജോജു ജോ‍ർജ് നായകനായി എത്തിയ ജോസഫ് തീയേറ്ററിൽ വിജയകരമായി പ്രദ‍‍ർശനം തുടരുകയാണ്. ജോജു ജോ‍ർജിൻ്റെ അഭിനയത്തെയും ചിത്രത്തേയും പുകഴ്ത്തി സനിമമേഖലയിൽ നിന്ന് നിരവധി പേരാണ് എത്തുന്നത്. രാജാധിരാജ, മാസ്റ്റ‍ർ പീസ് എന്നീ ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ് ജോജുവിനെ മലയാളത്തിൻ്റെ 'മക്കൾ ശെൽവൻ' എന്നാണ് വിശേഷിപ്പിച്ചത്. അജയ് വാസുദേവൻ്റെ ജോസഫിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്
Samayam Malayalam joju



ഫേസ്‌ബുക്ക് പോസ്‌റ്റിൻ്റെ പൂ‍ർണ്ണ രൂപം

കുറച്ചു വൈകി ആണെങ്കിലും ജോസഫ് എന്ന സിനിമ കണ്ടു. ഈ അടുത്ത കാലത്തു കണ്ടതില്‍ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‌. എം. പത്മകുമാര്‍ എന്ന "സംവിധായകന്റെ " സിനിമ ആണിത്. ഈ സിനിമയില്‍ ഭാഗം ആയിട്ടുള്ള എല്ലാ നടീ നടന്മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും ഏറ്റവും മികച്ച പ്രകടനങ്ങള്‍ നമുക്ക് തരുന്നതില്‍ പത്മകുമാര്‍ വിജയിച്ചിരിക്കുന്നു.

" ജോറാണ് ജോസഫ് " എന്ന പരസ്യ വാചകം പോലെ ജോജു ജോര്‍ജ് ബഹു ജോറാണ്. ജോജു ജോസഫ് ആയി ജീവിക്കുകയാണ്. ജോജു വിനോട് ശെരിക്കും ബഹുമാനം തോന്നി പോയി. ജോജുവിൻ്റെ അഭിനയം കണ്ടപ്പോള്‍ ശെരിക്കും മനസില്‍ തോന്നിയ ഒരു കാര്യം മലയാളത്തിൻ്റെ " മക്കള്‍ സെല്‍വന്‍ " ആണ് ജോജു എന്നാണ്. കാണാത്തവര്‍ ഈ സിനിമ കുടുംബ സമേതം തിയേറ്ററില്‍ തന്നെ പോയി കാണുക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്