ആപ്പ്ജില്ല

ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി? ഫഹദിന്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ട്...

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ് . ഞാൻ സെൻസർ ബോർഡ് മെംബറായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ 'നായകൻ' എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ.

Samayam Malayalam 14 Oct 2020, 3:55 pm
മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയെ അഭിനന്ദിച്ചു കൊണ്ട് സംവിധായകന്‍ ആലപ്പി അഷ്റഫ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആലപ്പി അഷ്റഫ് തന്റെ അഭിനന്ദനം അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ 'നായകൻ' എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ. ഇരുത്തംവന്ന ഒരു സംവിധായകൻ്റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
Samayam Malayalam fazil
ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി? ഫഹദിന്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ട്...


Also Read: നിവിന്‍ എനിക്ക് വേണ്ടി മാറി തന്നതാണ്, ഒരു ഫ്ലാറ്റില്‍ ഒരു അവാര്‍ഡ് മതി; ചിരിപ്പിച്ച് സുരാജ്

ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ് .
ഞാൻ സെൻസർ ബോർഡ് മെംബറായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ 'നായകൻ' എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ.
ഇരുത്തംവന്ന ഒരു സംവിധായകൻ്റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞു..
എന്നാൽ പടം ബോക്സോഫീസിൽ പരാജയമായിരുന്നു.

ഇനിയൊരു ഫ്ലാഷ് ബാക്ക്..

നിർമ്മാതാവ് ഹസീബിൻ്റെ വീടിൻ്റെ പാലുകാച്ച് ..
എർണാകുളത്ത്നിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാർ എല്ലാവരുമുണ്ടയിരുന്നു.
ഞാനും പ്രോഡക്ഷൻ കൺട്രോളർ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ പിന്നിൽ വന്ന് തട്ടി സംവിധായകൻ ഫാസിൽ പറഞ്ഞു .
" നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ" .
" ശരി ഞാൻ വരാം "
തിരികെ പോകും വഴി ഞാൻ പാച്ചിക്കായുടെ വീട്ടിൽ കയറി.

Also Read: രഞ്ജിത്ത് - സിബി മലയിൽ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത് വിട്ടു; 'കൊത്ത്'ൽ ആസിഫും റോഷനും മുഖ്യവേഷത്തിൽ!

ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു..
"എടാ നിന്നെ വരാൻ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല."
ഒന്ന്നിർത്തി ...എന്നിട്ട്
"ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി ...?
ഷാനു (ഫഹദ് ) ൻ്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടു്.. ".
ഞാൻ പറഞ്ഞു.
"നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ് .."
" നിനക്കെങ്ങിനെ അറിയാം...?"
ആദ്യ ചിത്രം സെൻസർ ചെയ്ത വിവരവും , അതിൽ സംവിധായകൻ്റെ കഴിവുകളും ഞാൻ വിവരിച്ചു..
"എന്നിട്ടാണോ പടം എട്ടു നിലയിൽ
പൊട്ടിയത് "
അതെക്കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത് സംവിധായകൻ കഴിവുള്ളവനാണന്ന് ഉറപ്പാ.
അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.
പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന്.
ചിത്രം ബംബർ ഹിറ്റ്..
ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ടു...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ
ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോൾ...
മനസ്സ് കൊണ്ടു് അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാൻ.
ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്