ആപ്പ്ജില്ല

അച്ഛനോട് വഴക്കിട്ടു, വീട് വിട്ട് മോഹന്‍ലാലിന്റെ കൂടെ താമസിക്കാന്‍ തീരുമാനിച്ചു: അനൂപ് സത്യന്‍

മോഹന്‍ലാലുമായുള്ള കുട്ടിക്കാലത്തെ രസകരമായ അനുഭവം പങ്കുവച്ച് അനൂപ് സത്യന്‍. വീട്ടില്‍ നിന്നും പിണങ്ങി മോഹന്‍ലാലിന്റെ കൂടെ താമസിക്കാന്‍ തീരുമാനിച്ച കഥയാണ് അനൂപ് സത്യന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഥ വെെറലാവുകയാണ്

Samayam Malayalam 19 Mar 2020, 12:32 pm

ഹൈലൈറ്റ്:

  • ആ ചിരി ഇന്നും അതുപോലെ തന്നെയുണ്ടെന്ന് അനൂപ്
  • അച്ഛനോട് അടിയുണ്ടാക്കി വീടുവിടാന്‍ തീരുമാനിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam അച്ഛനോട് വഴക്കിട്ടു, വീട് വിട്ട് മോഹന്‍ലാലിന്റെ കൂടെ താമസിക്കാന്‍ തീരുമാനിച്ചു: അനൂപ് സത്യന്‍
അച്ഛനോട് വഴക്കിട്ടു, വീട് വിട്ട് മോഹന്‍ലാലിന്റെ കൂടെ താമസിക്കാന്‍ തീരുമാനിച്ചു: അനൂപ് സത്യന്‍
മോഹന്‍ലാലും സത്യന്‍ അന്തിക്കാടും തമ്മിലുള്ള സൗഹൃദത്തെ പറ്റി പറയേണ്ടതില്ല. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണത്. സിനിമകളിലൂടെ ഒരു കുടുംബപോലെ ആയി മാറിയവരാണ് ഇരുവരും. സത്യന്‍റെ പാത പിന്തുടര്‍ന്ന് മകന്‍ അനൂപ് സത്യനും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. അനൂപ് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് പ്രേക്ഷകര്‍ ഇരുകെെയ്യും നീട്ടിയാണ് സ്വീകരിച്ചത്.
Also Read: ‘ക്വാഡന് മലയാള സിനിമയില്‍ അവസരം’; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഗിന്നസ് പക്രു

ഇപ്പോഴിതാ മോഹന്‍ലാലുമൊത്തുള്ള രസകരമായൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് അനൂപ് സത്യന്‍. അച്ഛന്‍ സത്യന്‍ അന്തിക്കാടുമായി വഴക്കുണ്ടാക്കി മോഹന്‍ലാലിന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ച സംഭവമാണ് അനൂപ് തുറന്നു പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമാറ്റിക് സ്റ്റെെലിലൂടെയായിരുന്നു അനൂപ് സംഭവം വിവരിച്ചത്.

1993 ലായിരുന്നു സംഭവം. അന്ന് അനൂപ് മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു. വീടു വിട്ട് പോകാനുള്ള തീരുമാനത്തോട് മോഹന്‍ലാല്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നും അനൂപ് പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് അനൂപ് പറയുന്നത് ഇങ്ങനെയാണ്.

കട്ട് ടു 1993, അന്തിക്കാട്

ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അച്ഛനുമായൊരു ഇന്റലക്ച്വല്‍ കോണ്‍ഫ്ലിക്റ്റിന് ശേഷം ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങാന്‍ തീരുമാനിച്ചു. മോഹന്‍ലാലിനൊപ്പം താമസിക്കാനും. അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന്‍ അപ്പോള്‍ തന്നെ അദ്ദേഹത്തെ വിളിച്ചു. എനിക്ക് റിസീവര്‍ തന്നിട്ട് പറഞ്ഞു, മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന്. ഞാന്‍ ഫോണിലൂടെ ചിരിച്ചു. അദ്ദേഹം എങ്ങനെയായിരുന്നു ചിരിച്ചതെന്ന് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.

Also Read: മാസ്‌ക് ഇട്ടതോടെ ഹിന്ദു-ക്രിസ്ത്യൻ-മുസ്ലീം തിരിച്ചറിയില്ല! പൊളി സാനമെന്ന് ബിബിൻ

കട്ട് ടു 2020, ഇന്ന് അന്തിക്കാടിന്റെ അടുത്ത് എവിടെയോ , ഞാന്‍ കാര്‍ നിര്‍ത്തി.

ഞങ്ങള്‍ ഫോണിലൂടെ സംസാരിച്ചു. സിനിമ ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അതുപോലെ തന്നെ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്