ആപ്പ്ജില്ല

'എന്നെക്കാൾ പ്രായം കൂടിയ അവളോട് പ്രണയമായിരുന്നു, പക്ഷേ അത് മറ്റൊരു ജെസ്സിയായി മാറി'; നഷ്ട പ്രണയത്തെക്കുറിച്ച് ഗൗതം മേനോന്‍

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗൗതം മേനോന്‍ തന്‍റെ ഇഷ്ട ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. ജീവിതത്തില്‍ സംഭവിച്ചത് തന്നെയാണ് വിണ്ണൈ താണ്ടി വരുവായാ എന്ന ചിത്രത്തില്‍ താന്‍ പറഞ്ഞിരിക്കുന്നതെന്ന് ഗൗതം മേനോന്‍ പറയുന്നു.

Samayam Malayalam 14 Mar 2020, 3:42 pm
നഷ്ടപ്രണയത്തെക്കുറിച്ച് ഓര്‍ക്കുന്ന ആരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായാ ആണ്. തെന്നിന്ത്യന്‍ സിനിമകളിലെ മറ്റു പ്രണയ ചിത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ചിത്രം തന്നെയായിരുന്നു വിണ്ണൈ താണ്ടി വരുവായാ. തൃഷയും ചിമ്പുവും പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ മലയാളി പെണ്‍കുട്ടിയായിട്ടാണ് തൃഷ അഭിനയിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ തന്‍റെ സിനിമയെക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോൾ.
Samayam Malayalam director gautham menon talk about the favorite film vinnaithaandi varuvaayaa
'എന്നെക്കാൾ പ്രായം കൂടിയ അവളോട് പ്രണയമായിരുന്നു, പക്ഷേ അത് മറ്റൊരു ജെസ്സിയായി മാറി'; നഷ്ട പ്രണയത്തെക്കുറിച്ച് ഗൗതം മേനോന്‍


തന്‍റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയാണ് വിണ്ണൈ താണ്ടി വരുവായാ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. താന്‍ ഇതുവരെ സംവിധാനം ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് അതെന്നും ഈ സിനിമയിലൂടെ തന്‍റെ നഷ്ടപ്രണയത്തെയാണ് വീണ്ടും സൃഷ്ടിച്ചതെന്നും സംവിധായകൻ പറയുന്നു. തനിക്ക് മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച ഒന്നായിരുന്നു ആ പ്രണയമെന്നും ഗൗതം മേനോൻ പറയുന്നു.

Also Read: കമ്പനിയില്‍ ലാലേട്ടന്‍ ഉപയോഗിച്ച ടെക്‌നിക്കാണ് ലൂസിഫറില്‍ ഞാന്‍ പ്രയോഗിച്ചത്; വിവേക് ഒബ്‌റോയ്

എന്നെക്കാള്‍ പ്രായം കൂടിയ, എന്‍റെ വീടിന്‍റെ മുകള്‍ നിലയില്‍ താമസിക്കുന്ന ആ മലയാളി പെണ്‍കുട്ടിയോട് എനിക്ക് എന്നും പ്രണയമായിരുന്നു. ഞാന്‍ സിനിമയില്‍ കാണിച്ചത് പോലെ തന്നെയായിരുന്നു ആ പ്രണയവും. കൗമാര പ്രായത്തില്‍ എന്‍റെ മനസ്സിലുണ്ടായിരുന്ന പ്രണയം ആ ചിത്രത്തിലൂടെ ഞാന്‍ പുനരാവിഷ്കരിക്കുകയായിരുന്നു. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ആ പ്രണയം ജെസ്സിയെ പോലെ ആയി മാറി. ഗൗതം മേനോൻ പറഞ്ഞു.

ചെറുപ്പത്തില്‍ ഞാന്‍ താമസിച്ചിരുന്ന വീട് പോലെ ഒരു വീട് സിനിമക്കായി കണ്ടുപിടിച്ചു. സിനിമയില്‍ ജെസ്സി കാര്‍ത്തിക്കിന്‍റെ കൂടെ സിനിമ കാണാന്‍ പോകുന്ന ഒരു രംഗം ഉണ്ട്. അത് പോലെ ഞാനും സിനിമ കാണാന്‍ പോയിട്ടുണ്ട്. എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം എന്‍റെ സിനിമ ഇറങ്ങിയ സമയത്ത് ജീവിതത്തിലെ യഥാര്‍ത്ഥ ജെസ്സി എന്‍റെ കൂടെ ഈ സിനിമ കാണാന്‍ എത്തി എന്നതാണ്. ഞങ്ങള്‍ ഒരുമിച്ച് ചെന്നൈയിൽ വെച്ചാണ് ഈ സിനിമ കണ്ടത്. ഗൗതം മേനോൻ പറഞ്ഞു.

Also Read: ഓ മെെ ഗോഡ് ഡാഡി...; അല്ലു അര്‍ജുന്‍ സ്റ്റെപ്പുകളുമായി പൊളിച്ചടുക്കി ഐമ

ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തന്ന‍െയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ തൃഷ നടന്ന് വരുമ്പോള്‍ സാരിയുടെ മുന്താണി പാറി പോകുന്ന രംഗം ഉണ്ട്. അത് ശരിക്കും സംഭവിച്ചതായിരുന്നു. പലപ്പോഴും സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് താരങ്ങള്‍ റിഹേഴ്സൽ ചെയ്ത സീനുകളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗൗതം മേനോൻ പറയുന്നു. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതം മേനോൻ ഇക്കാര്യങ്ങളെല്ലാം മനസ്സ് തുറന്ന് സംസാരിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്