ആപ്പ്ജില്ല

കമല്‍ഹാസൻ -ശ്രീവിദ്യ പ്രണയത്തെക്കുറിച്ച്...

കമല്‍ഹാസനെ പ്രണയിച്ച വിദ്യ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി ശ്രീവിദ്യ

TNN 4 Apr 2017, 5:38 pm
കമല്‍ഹാസനെ പ്രണയിച്ച വിദ്യ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി ശ്രീവിദ്യ. താന്‍ പരിചയപ്പെട്ട സ്ത്രീകളില്‍ ഏറ്റവും സുന്ദരിയും തികഞ്ഞ കലകാരിയുമായിരുന്നു വിദ്യ.ശ്രീവിദ്യയുടെ പ്രണയത്തെക്കുറിച്ചു താനും കേട്ടിരുന്നു. എന്നാല്‍ അതു സാധിക്കാത്തതിനാല്‍ വളരെ ഏറെ നിരാശയിലായിരുന്നു ശ്രീവിദ്യയ്ക്ക് എന്നും ജോര്‍ജ് പറയുന്നു. അതിനു ശേഷമായിരുന്നു ഭരതനുമായുള്ള ബന്ധം. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ശ്രീവിദ്യ എന്നാണു ജോര്‍ജ് പറയുന്നത്. കൂടാതെ വിദ്യ വിവാഹം ചെയ്തതു ജോര്‍ജ് എന്നു പേരുള്ള വ്യക്തിയെയായിരുന്നു. ആ ജോര്‍ജ് താന്‍ ആണെന്നു ചിലര്‍ തെറ്റിദ്ധരിച്ചു.
Samayam Malayalam director k g george says about kamal srividya romance
കമല്‍ഹാസൻ -ശ്രീവിദ്യ പ്രണയത്തെക്കുറിച്ച്...


ജോര്‍ജ് എന്ന് വ്യക്തിയുമായുള്ള വിവാഹം വിദ്യക്കു സമ്മാനിച്ചതു വേദനകള്‍ മാത്രമാണെന്നും എല്ലാത്തരത്തിലും വിദ്യ ചതിക്കപ്പെടുകയായിരുന്നുവെന്നും ജോര്‍ജ് പറയുന്നു. തന്റെ ജീവിതത്തിലെ വലിയ നൊമ്പരങ്ങളില്‍ ഒന്നാണു ശ്രീവിദ്യയുടെ മരണം എന്നും വിദ്യയുടെ ജീവനില്ലാത്ത രൂപം കാണാന്‍ കഴിയാത്തതിനാല്‍ മരിച്ചപ്പോള്‍ കാണാന്‍ പോയില്ലെന്നും ജോര്‍ജ് പറയുന്നു.

Director k.g. george says about kamal - srividya romance

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്