ആപ്പ്ജില്ല

'ധമാക്ക'യുടെ സെറ്റിൽ നിക്കി ഗൽറാണിയെ ഞെട്ടിച്ച് ഒമർ ലുലു

നടി നിക്കി ഗൽറാണിക്ക് സർപ്രൈസ് റോസാപ്പൂക്കൾ നൽകി അമ്പരപ്പിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു

Samayam Malayalam 19 Aug 2019, 5:41 pm
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള നടൻ ധര്‍മ്മജന്‍റെ ഫ്രീക്കൻ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.. ചിത്രത്തില്‍ നായികയായി എത്തുന്നത് 1983-യിലൂടെ മലയാളത്തിൽ എത്തിയ തമിഴ് നടി നിക്കി ഗല്‍റാണിയാണ്. ചിത്രത്തില്‍ തന്‍റെ ആദ്യ രംഗം ചിത്രീകരിക്കവേ നിക്കിക്ക് സംവിധായകൻ ഒമര്‍ ലുലു നൽകിയ സര്‍പ്രൈസ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
Samayam Malayalam omar


ഒരു ബെഡ് റൂമിനുള്ളിലാണ് ചിത്രീകരണം. ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന അരുൺ അകത്തേക്ക് കയറി വരുമ്പോള്‍ നിക്കി കട്ടിലിൽ ഇരിക്കുകയാണ്. ആദ്യ ഷോട്ടില്‍ അഭിനയിക്കാനായി നിക്കി ഒരുങ്ങിയിരിക്കുകയാണ്. മുറിയില്‍ കട്ടിലിലിരിക്കുന്ന താരത്തിനരികെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ വന്നപ്പോള്‍ മുമ്പേ പറഞ്ഞിരുന്നതിൽ നിന്് വിഭിന്നമായി പശ്ചാത്തലത്തില്‍ ഒരു പാട്ട് കേള്‍ക്കുന്നു. എന്താണ് നടക്കുന്നതെന്നറിയാതെ ചുറ്റും നോക്കിയ നിക്കിയുടെ മുന്നിലേക്ക് ഒമര്‍ ലുലു റോസാപ്പൂച്ചെണ്ടുമായി വന്ന് നിക്കിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ഇതിന്‍റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബാലതാരമായി അരങ്ങേറിയ അരുണാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലും അരുണ്‍ അഭിനയിച്ചിരുന്നു. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി,നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ, ഫുക്രു എന്നിവരാണ് ചിത്രത്തിൽ മറ്റ് താരങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്