ആപ്പ്ജില്ല

എസ്‌കലേറ്ററില്‍ നിന്ന് വീണ് വിഎ ശ്രീകുമാര്‍ മേനോന് ഗുരുതര പരിക്ക്

രണ്ടാഴ്ച വിശ്രമമാണ് ഡോക്ടർമാർ ശ്രീകുമാർ മേനോന് നിർദേശിച്ചിട്ടുള്ളത്

Samayam Malayalam 19 Nov 2018, 6:13 pm
മുംബൈ: സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന് മുംബൈ എയര്‍പോ‍ർട്ട് എസ്‌കലേറ്ററില്‍ നിന്നും വീണു ഗുരുതര പരിക്ക്. മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ എസ്‌ക്കലേറ്ററില്‍ വെച്ചാണ് അപകടമുണ്ടായത്. എസ്‌ക്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ച് വീണ് താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ട്.
Samayam Malayalam Va


ബെംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ച ശ്രീകുമാറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒടിയൻ്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ ഇങ്ങനെയൊരു അപകടമുണ്ടായത് അണിയറ പ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശീര്‍വാദ് ഫിലിംസിൻ്റെ ബാനറില്‍ ആൻ്റണി പെരുമ്പാവൂ‍ർ നി‍ർമ്മിക്കുന്ന ചിത്രം ഡിസംബ‍ർ 14നാണ് റിലീസ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്