ആപ്പ്ജില്ല

'മോനേ; നീ വെറും ഇടതുപക്ഷമായാൽപ്പോരാ; ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം', വൈറൽ ആയി അഭിലാഷിന്റെ വാക്കുകൾ!

അതേസമയം ഇനി വിളിച്ചാലും താൻ പങ്കെടുക്കില്ലെന്ന നിലപാടിൽ ആണ് സലിം കുമാർ. തന്നെ ഒഴിവാക്കി നിർത്തുന്നതിൽ ചില൪ വിജയിച്ചു. പ്രായമല്ല പ്രശ്നം ആഷിഖ് അബു, അമല്‍ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസിന്‍റെ വ്യത്യാസം മാത്രമേ ഉള്ളു എന്നായിരുന്നു സലിം കുമാറിന്റെ പ്രതികരണം!

Samayam Malayalam 17 Feb 2021, 2:23 pm
കഴിഞ്ഞ ദിവസമാണ് സലിം കുമാറിനെ ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചത്.
Samayam Malayalam vc abhilash on salim kumar


ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത് എങ്കിലും പ്രായകൂടുതൽ കൊണ്ട് തന്നെ മാറ്റി എന്ന ആക്ഷേപം സലിം കുമാർ ഉയർത്തിയതോടെയാണ് മറ്റൊരു വിവാദം കൂടി മലയാള സിനിമയിൽ ഉയർന്നുവന്നത്.

ALSO READ: വിശ്രമത്തിനായി ചെറിയൊരു ബ്രെയ്ക്ക് എടുക്കുന്നു; സ്വാതി നിത്യാനന്ദ് പറയുന്നു!
തനിക്ക് പ്രായം കൂടിയതാണ് മേളയിൽ നിന്ന് ഒഴിവാക്കിയതിൻ്റെ കാരണം തിരക്കിയപ്പോൾ ലഭിച്ച മറുപടിയെന്ന് തുറന്ന് പറഞ്ഞ് സലിം കുമാ൪ രംഗത്തെത്തിയതോടെ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും രംഗത്ത് വന്നു.രാഷ്ട്രീയമല്ല കാരണമെന്നും അദ്ദേഹത്തെ വിളിക്കാൻ വൈകിയതാകമെന്നും ആയിരുന്നു കമൽ നൽകിയ വിശദീകരണം.

അങ്ങനെ വിവാദം കത്തിനിൽക്കുന്നതിനിടയിൽ ആണ് സംവിധായകൻ വി.സി.അഭിലാഷ് സർക്കാസം പോസ്റ്റുമായി രംഗത്ത് എത്തിയത്.

അഭിലാഷിന്റെ വാക്കുകൾ നോക്കാം!

" സലീമേട്ടനോടാണ്. ഈ അക്കാദമിയ്ക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്ന പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എൻ്റെ സിനിമ (ആളൊരുക്കം) അവർ ' നിഷ്ക്കരുണം' തളളിയിട്ടുണ്ട്. അന്ന് എൻ്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു,


''മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകിൽ നീ ചെയർമാൻ്റെ ശിഷ്യനാവണം. അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാൻ്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിൻ്റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം. എന്നിട്ട് നീ സിനിമയുമായി ചെല്ല്"

ALSO READ: ഋതു അല്ല;അനുമോൾ ആർ: ആരെയും കണ്ണും അടച്ചു വിശ്വസിക്കുന്നത് ആണ് തന്റെ ബലഹീനത എന്ന് ഋതു!
"നിൻ്റെ സിനിമ ചെയർമാനും അങ്ങനെ അക്കാദമിയുടെ ഏത് ജ്യൂറിക്കും പ്രിയപ്പെട്ടതാവും." ദദ്ദാണ് ദദ്ദിൻ്റെ ഒരു ദിത്. എന്ന് മറ്റൊരു പാവം നാഷണൽ അവാർഡ് ജേതാവ്- വി.സി.അഭിലാഷ്. എന്നാണ് അഭിലാഷ് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിലൂടെ പറയുന്നത്", എന്തായാലും സോഷ്യൽ മീഡിയ അഭിലാഷിന്റെ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ചർച്ചകൾ ആണ് അദ്ദേഹത്തിന്റെ പേജിലൂടെ ആരാധകർ നടത്തുന്നത്



ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്