ആപ്പ്ജില്ല

വിവാഹമോചനം വേദന നിറഞ്ഞതായിരുന്നു: അമല പോള്‍

സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നും അമല

TNN 10 Sept 2017, 12:01 pm
സംവിധായകന്‍ എ.എല്‍.വിജയ്‌യുമായുള്ള വിവാഹമോചനം ഏറെ വേദന നിറഞ്ഞതായിരുന്നെന്ന് തെന്നിന്ത്യൻ സൂപ്പര്‍ നായികയും മലയാളി നടിയുമായ അമല പോള്‍. വിവാഹ മോചനം നല്ലതോ ചീത്തയോ എന്നൊന്നും നിര്‍വചിക്കാന്‍ തനിക്കാകില്ലെന്നും തന്നെ സംബന്ധിച്ച് വിവാഹ മോചനം ഒരുപാട് വേദനകള്‍ നിറഞ്ഞതായിരുന്നുവെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ അമല വെളിപ്പെടുത്തി.
Samayam Malayalam divorce decision wasnt easy amala paul
വിവാഹമോചനം വേദന നിറഞ്ഞതായിരുന്നു: അമല പോള്‍


താനും വിജയും വിവാഹ ജീവിതത്തില്‍ ഒരുപാട് വിഷമ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. തങ്ങള്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോളഴും അതത്ര എളുപ്പമല്ലായിരുന്നു. ഒരുപാട് പേര്‍ തങ്ങളുടെ വിഷയത്തില്‍ ആവശ്യമില്ലാതെ ഇടപ്പെട്ടു. ജീവിതത്തിന്‍റെ നല്ലവശം നോക്കി കാണാനാണ് താൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാ പ്രശ്നങ്ങളെയും മറികടന്ന് മുന്നോട്ട് പോകുന്നതെന്നും അമല പറഞ്ഞു.



സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നും അമല വ്യക്തമാക്കി. ചിലര്‍ മറ്റുള്ളവരുടെ സര്‍ഗത്മകതയെ അംഗീകരിക്കാൻ മടിക്കും. ഇക്കൂട്ടര്‍ ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങള്‍ മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കും. ഇതൊന്നും ഗൗനിക്കേണ്ട കാര്യമില്ലെന്നും അമല പറഞ്ഞു.

Divorce decision wasn't easy: Amala Paul

Actress Amala Paul said that the separation from ex-husband AL Vijay was saddening and making the decision for a divorce was hard.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്