ആപ്പ്ജില്ല

'പയ്യന്മാരൊന്നും വീട്ടിനടുത്തൊന്നും അങ്ങനെ നിക്കാറില്ല, ഫ്രണ്ട്സ് വന്നാൽ പോലും അച്ഛനുണ്ടെങ്കിൽ ഉടൻ പറപറക്കും'; തുറന്ന് പറഞ്ഞ് ദിയ കൃഷ്ണ!

പ്രേമിക്കാൻ വീട്ടിൽ നിന്ന് സമ്മതമൊന്നും കിട്ടിയിട്ടൊന്നുമില്ല, മൊബൈൽ ഉപയോഗിക്കാൻ താത്പര്യമില്ലാത്ത ആളാണ്, തുറന്ന് പറഞ്ഞ് ദിയ

Samayam Malayalam 30 May 2020, 1:05 pm
ലോക്ക് ഡൗണ്‍ കാലത്ത് സൈബറിടത്തിൽ ഏറെ ശ്രദ്ധേയയായ വ്യക്തിയാണ് ദിയ കൃഷ്ണ. നടിയല്ലെങ്കിലും താരകുടുംബത്തിൽ നിന്നുള്ള വ്യക്തിയായതിനാൽ സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള വ്യക്തിയാണ് ദിയ. അച്ഛനും നടനുമായ കൃഷ്ണകുമാറും സഹോദരിയുമായ അഹാനയും അടക്കം സോഷ്യൽ മീഡിയയിൽ വലിയ താരപദവിയുള്ളവരാണ്. ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായതും ഏറെ സജീവമായതുമായ താരങ്ങളും കൃഷ്ണ കുടുംബാംഗങ്ങളായിരുന്നു. കൃഷ്ണ കുമാറും അഹാന കൃഷ്ണയും വീട്ടിലെ വിശേഷങ്ങളും ഡാൻസും വീഡിയോയും ടിക്ക് ടോക്കും മറ്റു വീഡിയോകളുമൊക്കെയായി ഇൻസ്റ്റാഗ്രാമിൽ വൈറലാരുന്നു. ഇവർക്കൊപ്പം ഇഷാനിയും ദിയയും ഹൻസികയുമൊക്കെ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. ഈ വീഡിയോകളെല്ലാം ആരാധകരേറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ തൻ്റെ വിശേഷങ്ങളെല്ലാം തുറന്ന് പറയുകയാണ് ദിയ കൃഷ്ണ
Samayam Malayalam diya krishna opens up about her family friends and her school life memories
'പയ്യന്മാരൊന്നും വീട്ടിനടുത്തൊന്നും അങ്ങനെ നിക്കാറില്ല, ഫ്രണ്ട്സ് വന്നാൽ പോലും അച്ഛനുണ്ടെങ്കിൽ ഉടൻ പറപറക്കും'; തുറന്ന് പറഞ്ഞ് ദിയ കൃഷ്ണ!


ദിയ കൃഷ്ണ

ലോക്ക് ഡൗണ്‍ കാലത്ത് ഇവരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ദിയ കൃഷ്ണയാണ്. തൻ്റെ ലോക്ക് ഡൗണ്‍ വിശേഷങ്ങളൊക്കെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ലോക്ക് ഡൗണ്‍ സമയത്തെ തൻ്റെ വിനോദങ്ങളെ കുറിച്ചൊക്കെ വാചാലയായിരിക്കുകയാണ് ദിയ കൃഷ്ണ.

Also Read: 'ഈശ്വരാ ഇതൊരുപാട് പേരുണ്ടല്ലോ'

ഹൻസികയോടാണ് ഏറെയിഷ്ടം

ആൾക്കാരെ എൻ്റർടെയ്ൻ ചെയ്യാനിഷ്ടമാണെന്നും അഹാനയും മറ്റുള്ളവരുമൊക്കെ ടിക്ടോക്കൊക്കെ ചെയ്യുന്നത് കണ്ടാണ് താനും ടിക് ടോക്കൊക്കെ ചെയ്തു തുടങ്ങിയതെന്നും ദിയ പറയുന്നു. വീട്ടിൽ ഹൻസികയെ ആണ് ഏറ്റവുമിഷ്ടമെന്നും ഹൻസികയ്ക്കൊപ്പമാണ് കിടക്കുന്നതെന്നും ദിയ അഭിമുഖത്തിൽ പറഞ്ഞു.

Also Read: ആ ഏഴ് ദിനങ്ങൾ കഴിഞ്ഞു; ഇനി ഒരാഴ്ച വീട്ടിൽ

പയ്യന്മാരൊന്നും ഇവിടെ നിക്കാറില്ല

വീടിനടുത്ത് പയ്യന്മാർക്കൊക്കെ നിൽക്കാൻ പേടിയാണ്, ആരും അങ്ങനെ അടുക്കാറില്ല, വീട്ടിൽ അച്ഛൻ ഉണ്ടെങ്കിൽ ഒന്നും പറയില്ല എങ്കിൽ പോലും സുഹൃത്തുക്കൾ വന്നാലും അധികസമയം അവിടെ നിൽക്കാറില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ബിഹൈൻഡ് വുഡ്സ് ഐസിൻ്റെ വിർച്വൽ അഭിമുഖത്തിലാണ് ദിയ ഇക്കാര്യങ്ങളെല്ലും തുറന്ന് പറഞ്ഞത്.

Also Read: പ്രേമത്തില്‍ ജോര്‍ജ് ആകേണ്ടിയിരുന്നത് ദുല്‍ഖര്‍ സല്‍മാന്‍

സിനിമ തന്നെയാണ് ലക്ഷ്യം

സിനിമയിൽ അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ വലിയ ആഗ്രഹമായിരുന്നു. പക്ഷേ ഇതുവരെ അത് സംഭവിച്ചിട്ടില്ല, ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. പക്ഷേ തുടക്കം നല്ലതായിരിക്കണമെന്ന് നിർബന്ധമുണ്ടെന്നും നല്ല അവസരത്തിനായി കാത്തിരിക്കുകയാണെന്നും ദിയ പറയുന്നു.

Also Read: അയ്യപ്പനും കോശിയും തമിഴ് പതിപ്പിൽ സൂര്യയും കാർത്തിയും?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്