ആപ്പ്ജില്ല

ഇനി ബേബി എന്ന് വിളിക്കല്ലേ: അനിഘ പറയുന്നു

തന്നെ ഇനി ബേബി എന്ന് വിളിക്കല്ലേ എന്നാണ് അനിഘയുടെ അഭ്യര്‍ത്ഥന

TNN 15 Feb 2018, 4:20 pm
മോളിവുഡിലും കോളിവുഡിലും ബാലതാരമായെത്തി ഏറെ പ്രേക്ഷക ശ്രദ്ധകായര്‍ഷിച്ച അനിഘയെ ഇനി ബേബി അനിഘയെന്ന് വിളിച്ചാൽ താരത്തിന് കലി കയറും. തന്നെ ഇനി ബേബി എന്ന് വിളിക്കല്ലേ എന്നാണ് അനിഘയുടെ അഭ്യര്‍ത്ഥന. ഞാനിപ്പോള്‍ ബേബി അല്ല. ആ ടാഗ് മാറണമെന്നാണ് അനിഘയുടെ ശക്തമായ ആവശ്യം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനിഘ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിന്‍റെ അനുഭവവും താരം പങ്കുവെച്ചു. അടുത്തിടെ അനിഘ അഭിനയിച്ച മാ എന്ന തമിഴ് ഹ്രസ്വചിത്രവും പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്.
Samayam Malayalam dont call me baby again actress anikha
ഇനി ബേബി എന്ന് വിളിക്കല്ലേ: അനിഘ പറയുന്നു


സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്‍റെയും മകളായാണ് അനിഘ സിനിമാരംഗത്തേക്ക് അരങ്ങേറുന്നത്. പിന്നീട് റേസ്, ബാവൂട്ടിയുടെ നാമത്തില്‍, അഞ്ച് സുന്ദരികൾ, ദി ഗ്രേറ്റ് ഫാദര്‍, എന്നീ ചിത്രങ്ങളിലും അനിഖ ശ്രദ്ധേയമായ വേഷം ചെയ്തു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്‍റെ മകളായി അനിഘ തമിഴിലും അരങ്ങേറി. തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനിലും താരം വേഷമിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്