ആപ്പ്ജില്ല

സുരേഷ് ഗോപി, ശോഭന, നസ്രിയ ഒരുമിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ദുൽഖർ

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകൻ ആയി അരങ്ങേറുന്ന ഈ ചിത്രത്തിൽ നായക വേഷത്തിൽ സുരേഷ് ഗോപിയാണെത്തുന്നതെന്നാണ് വിവരം

Samayam Malayalam 16 Jun 2019, 7:23 pm
യുവ താരം ദുൽഖർ സൽമാൻ സിനിമാ നിർമ്മാണത്തിലേക്ക് കടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ട് ദിവസങ്ങളായി. പുതുമുഖങ്ങളെ അണിനിരത്തി ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജയും ഈയടുത്ത് നടന്നിരുന്നു. എന്നാൽ ദുൽഖർ നിർമ്മിക്കാൻ പോകുന്ന രണ്ടാമത്തെ ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളിൽ നിറഞ്ഞിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകൻ ആയി അരങ്ങേറുന്ന ഈ ചിത്രത്തിൽ നായക വേഷത്തിൽ സുരേഷ് ഗോപിയാണെത്തുന്നതെന്നാണ് വിവരം.
Samayam Malayalam film1


ശോഭന, നസ്രിയ എന്നിവരും അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ചിത്രത്തിൽ ദുൽഖറും അതിഥി വേഷത്തിൽ എത്തുമെന്നും സൂചനയുണ്ട്. ഏറെ കാലത്തിനു ശേഷമാണ് ശോഭന മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ടാകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്