ആരാധകന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. തലശ്ശേരി സ്വദേശി ഹർഷാദ് പി.കെയുടെ മരണ വാർത്തയാണ് താരത്തെ ദുഃഖത്തിലാഴ്ത്തിയത്. മട്ടന്നൂരിൽ ഉണ്ടായ വാഹനാപകടത്തിലാണ് ഹർഷാദ് മരിച്ചത്.
'സ്നേഹസമ്പന്നനും സന്തോഷവാനുമായ യുവാവായിരുന്നു ഹർഷാദ്. അവന്റെ മരണത്തിൽ ഞാൻ ഏറെ ദുഃഖിക്കുന്നു. ഹർഷാദിന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തിലും താൻ പങ്കുചേരുന്നു' എന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. 'ഹർഷാദിന്റെ മരണവാർത്ത ഞെട്ടലുണ്ടാക്കിയെന്നാണ്' മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.