മറിയത്തിന് എന്തെങ്കിലും വാങ്ങിയാല്‍ ഞാനും അങ്ങനെ ചെയ്യാറുണ്ട്! വാപ്പച്ചി വാങ്ങിത്തന്ന കളിപ്പാട്ടങ്ങള്‍ ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ സല്മാന് പറഞ്ഞ മറുപടി
വാപ്പച്ചി കളിപ്പാട്ടം സെറ്റാക്കി ഓടിച്ച് കളിക്കുന്നത് കാണുമ്പോള്‍ ഇതെനിക്ക് വേണ്ടിയല്ലേ വാങ്ങിയത് എന്നുവരെ ഞാന്‍ ചോദിച്ചിട്ടുണ്ട്. മറിയത്തിന് എന്തെങ്കിലും വാങ്ങിയാല്‍ ഞാനും അതേപോലെ തന്നെയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.
Samayam Malayalam 28 Jul 2022, 2:01 pm
വാഹനങ്ങളോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ദുല്‍ഖറിന്. ലേറ്റസ്റ്റ് ടെക്നോളജികളെക്കുറിച്ചും വിപണിയിലെ മാറ്റങ്ങളെക്കുറിച്ചുമെല്ലാം മനസിലാക്കാറുണ്ട് ഇരുവരും. വാപ്പച്ചിയുടെ അതേ താല്പര്യമാണ് ഇക്കാര്യത്തില്‍ തനിക്കും ഉള്ളതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. റിമോട്ട് കാറുകളൊക്കെ വാപ്പച്ചി വാങ്ങിത്തരാറുണ്ട്. അതൊക്കെ അദ്ദേഹത്തിന് കളിക്കാനായിരുന്നു. മമ്മൂട്ടി വാങ്ങിത്തന്ന കളിപ്പാട്ടങ്ങള്‍ ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ചപ്പോഴായിരുന്നു ദുല്‍ഖര്‍ ഇതേക്കുറിച്ച് പറഞ്ഞത്. അന്ന് വാപ്പച്ചി കളിപ്പാട്ടങ്ങളൊക്കെ വാങ്ങിത്തന്നത് എന്തിനായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്. നിങ്ങള്‍ക്കൊരു കുട്ടിയുണ്ടെങ്കില്‍ വീണ്ടും കുട്ടിയാവാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. വാപ്പച്ചി കളിപ്പാട്ടം മേടിക്കുന്നത് അദ്ദേഹത്തിന് കൂടി കളിക്കാന്‍ വേണ്ടിയായിരുന്നു.
ട്രാക്കിലൂടെയായി ഓടിക്കാന്‍ പറ്റുന്ന റിമോട്ട് കാറൊക്കെ മേടിച്ച് തരുമായിരുന്നു. വാപ്പച്ചിയാണ് അതൊക്കെ സെറ്റ് ചെയ്ത് ഓടിക്കുന്നത്. ഇതാര്‍ക്ക് വേണ്ടിയാണ് വാങ്ങിയതെന്നൊക്കെ ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചിട്ടുണ്ട്. മറിയത്തിന് എന്തെങ്കിലും മേടിച്ചാല്‍ ഇതേപോലെ ഞാനും ചെയ്ത് നോക്കാറുണ്ട്. അവളോടാണ് സെലക്ട് ചെയ്യാന്‍ പറയാറുള്ളത്. എനിക്കും ഓടിച്ച് നോക്കാമല്ലോ അപ്പോള്‍.
മകള്‍ വന്നതോടെയാണ് ജീവിതത്തിലൊരുപാട് മാറ്റങ്ങള്‍ വന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. കുറേക്കൂടി ഉത്തരവാദിത്തം വന്ന പോലെയായാണ് തോന്നുന്നത്. എവിടെപ്പോയാലും അവള്‍ക്കരികിലേക്ക് തന്നെ തിരിച്ചെത്താനായി ആഗ്രഹിക്കാറുണ്ട്. മറിയം വന്നതോടെ വാപ്പച്ചിക്കും ഷൂട്ടിന് പോവാന്‍ മടിയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.
പുതിയ സിനിമയായ സീതാരാമത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ദുല്‍ഖര്‍. ഒാഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖറിന് വേണ്ടി എഴുതപ്പെട്ട സിനിമയാണിതെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു. ചിത്രത്തിലേക്ക് നായികയായി ആദ്യമേ തന്നെ തീരുമാനിച്ചത് ദുല്‍ഖറിനെയായിരുന്നു. രാശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.