ആപ്പ്ജില്ല

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി ഡിക്യു; നായിക സോനം

അഭിഷേക് ശര്‍മ ഒരുക്കുന്ന ചിത്രത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് താരം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്

TNN 22 Jan 2018, 9:12 pm
അനുജ ചൗഹാന്‍ എഴുതിയ 'ദ സോയ ഫാക്റ്റര്‍' എന്ന നോവലിനെ ആസ്പദമാക്കി അതേപേരില്‍ അഭിഷേക് ശര്‍മ ഒരുക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ (ഡിക്യു) നായകനാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് താരം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സോനം കപൂറാണ് സോയ എന്ന ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകക്കപ്പ് ലഭിച്ച ദിവസത്തില്‍ ജനിച്ച പെണ്‍കുട്ടി പ്രത്യേക ക്ഷണ പ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
Samayam Malayalam dulquer salmaan to romance sonam kapoor in the movie
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി ഡിക്യു; നായിക സോനം


ടീമിന്റെ പ്രകടനത്തിനപ്പുറം ഭാഗ്യം വിജയത്തില്‍ നിര്‍ണായകമല്ലെന്നു വിശ്വസിക്കുന്ന ക്യാപ്റ്റനായാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ദുല്‍ഖറിന് ഇഷ്ടമായെങ്കിലും ഇതുവരെയായി കരാര്‍ ഒപ്പിട്ടിട്ടില്ലെന്നുമാണ് വിവരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്