ആപ്പ്ജില്ല

സണ്ണി വെയിനിന്‍റെ ഡാൻസ് കണ്ട് ദുൽഖര്‍ പറഞ്ഞത്...

ഗാനരംഗത്തിലെ സണ്ണിയുടെയും അപ്പാനി ശരത്തിന്‍റെയും ഡാൻസ് ശ്രദ്ധേയമാണ്

TNN 28 Aug 2017, 12:27 pm
സണ്ണി വെയ്ൻ നായനാകുന്ന മലയാള ചിത്രം 'പോക്കിരി സൈമണലെ പുതിയ ഗാനത്തിന്‍റെ വീഡിയോ ടീസര്‍ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ഗാനരംഗത്തിലെ സണ്ണിയുടെയും 'അപ്പാനി' ശരത്തിന്‍റെയും ഡാൻസ് ശ്രദ്ധേയമാണ്.ഈ ഗാനം കണ്ട് ദുൽഖര്‍ അക്ഷരാ‍ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. 'എന്‍റമ്മോ എന്തൊരു ഡാന്‍സാഡോ പോക്കിരി സൈമാ', എന്ന തലക്കെട്ടോടെയാണ് ദുൽഖ‍‍ര്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam dulquer salmaans comment on sunny waynes dance
സണ്ണി വെയിനിന്‍റെ ഡാൻസ് കണ്ട് ദുൽഖര്‍ പറഞ്ഞത്...





കെ അമ്പാടിയുടെ തിരക്കഥയില്‍ ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന സിനിമയാണ് പോക്കിരിസൈമണ്‍. തിരുവനന്തപുരത്തെ ഒരു കോളനിയിലെ വിജയ് ആരാധകരുടെ കഥയാണ് സിനിമ. ടൈറ്റില്‍ റോളിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലും ലാലുവും കുരുടിയുമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ തുടങ്ങിയ സൗഹൃദം ഇരുതാരങ്ങളും ഇപ്പോഴും തുടരുന്നുണ്ട്.




പ്രയാഗാ മാര്‍ട്ടിനാണ് പോക്കിരി സൈമണിലെ നായിക. നെടുമുടി വേണു, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.

Dulquer Salmaan's Comment on Sunny wayne's Dance

Sunny Wayne's Upcoming Movie Pokkiri Simon's New Song Video Teaser Shared by Dulquer Salmaan, He Praised Sunny's Dance

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്