ദുൽഖർ സൽമാൻ അത്യാവശ്യം മോശമില്ലാതെ ഡാൻസ് ചെയ്യുന്നയാളാണെന്ന് വിവിധ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ തെളിയിച്ചിട്ടുണ്ട്. പക്ഷേ പൊതു പരിപാടികളിൽ അദ്ദേഹം അധികം സ്മാര്ട്ടാകാറില്ല. വാപ്പിച്ചിയായ മമ്മൂട്ടിയെ പോലെ തന്നെ അൽപം ഫോര്‍മലായാണ് ഇരിക്കാറുള്ളത്. പക്ഷേ ഭാര്യ അമാലിനൊപ്പം കഴിഞ്ഞ ദിവസം ഒരു വിവാഹവേദിയിൽ ചുവടുവെച്ച ദുൽഖറിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ദുല്ഖറിനെപ്പോലും വെല്ലുന്ന തരത്തിൽ മനോഹര നൃത്ത ചുവടുകളുമായാണ് ഭാര്യ അമാൽ സൂഫിയ വീഡിയോയിലുള്ളത്. ദുൽഖറിന്റേയും അമാലിന്റേയും ഡാൻസ് വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
വീഡിയോ ഏതായാലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ‘നല്ല ദമ്പതിമാർ, എന്നും ഇവരുടെ ജീവിതം ഇങ്ങനെ സന്തോഷകരമാകട്ടെ’ എന്നെല്ലാമാണ് നിരവധിപേര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥ പ്രദർശനത്തിനൊരുങ്ങുകയുമാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും എഴുതി ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായാണ് തിയറ്ററുകളിലെത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.