അന്താരാഷ്ട്ര വനിതാ ദിനത്തിൽ തൻ്റെ കുഞ്ഞുമാലാഖയ്ക്ക് വനിതാദിന ആശംസകൾ നേര്‍ന്ന് ദുല്‍ഖര്‍ സൽമാൻ. ഫേസ്ബുക്കിലൂടെയാണ് താരം കുഞ്ഞ് മറിയം അമീറ സൽമാന് വനിതാ ദിന ആശംസകൾ നേര്‍ന്നത്. രണ്ട് വയസേ ആയുള്ളു എങ്കിലും എൻ്റെ വഴിക്കാട്ടിയാവുകയാണ് പലപ്പോഴും അവള് എന്ന് ദുൽഖര്‍ കുറിച്ചു. മകള്‍ക്കൊപ്പമുള്ള ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലെ താരപുത്രിമാരില്‍ ഏറെ ആരാധകരുള്ള കുഞ്ഞാണ് ദുല്‍ഖറിൻ്റെ മകള്‍ മറിയം അമീറ സൽമാൻ. തൻ്റെ കുഞ്ഞിനെ സംബന്ധിച്ച ഓരോ വാര്‍ത്തകളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടുന്ന മറിയത്തിൻ്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഞൊടിയിടയിലാണ് വൈറലാകുന്നത്. തൻ്റെ കുഞ്ഞുമാലാഖയുടെ ഏറ്റവും പുതിയ ചിത്രം ദുല്‍ഖര്‍ ആരാധകരുമായി പങ്കു വെച്ചതോടെ ഇതും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
2017 മേയ് അഞ്ചിനാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം താരം ആരാധകുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. മകളുടെ ജനനത്തോടെ തൻ്റെ ജീവിതം തന്നെ മാറിയെന്ന് ദുല്‍ഖര്‍ അന്ന് പറഞ്ഞിരുന്നു.