ആപ്പ്ജില്ല

ഞങ്ങള്‍ വിവാഹിതരാവുകയാണ്! വിവാഹത്തീയതി പരസ്യമാക്കി ദുര്‍ഗ കൃഷ്ണ! ചിത്രങ്ങള്‍ വൈറല്‍

പൃഥ്വിരാജ് ചിത്രമായ വിമാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ദുര്‍ഗ കൃഷ്ണ. ഈ ചിത്രത്തിലേക്ക് തനിക്ക് ക്ഷണം ലഭിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് അഭിനയ ജീവിതത്തിന് തുടക്കമിട്ടതെന്നും താരം പറഞ്ഞിരുന്നു. ജീവിതത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

Samayam Malayalam 22 Mar 2021, 8:52 am

ഹൈലൈറ്റ്:

  • അര്‍ജുനും ദുര്‍ഗയും ഒന്നിക്കുന്നു
  • സേവ് ദ ഡേറ്റുമായി ദുര്‍ഗ കൃഷ്ണ
  • കളര്‍ഫുള്‍ ചിത്രങ്ങള്‍ വൈറലാവുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam durga krishna reveals about her wedding date
ഞങ്ങള്‍ വിവാഹിതരാവുകയാണ്! വിവാഹത്തീയതി പരസ്യമാക്കി ദുര്‍ഗ കൃഷ്ണ! ചിത്രങ്ങള്‍ വൈറല്‍
യുവഅഭിനേത്രിയായ ദുര്‍ഗ കൃഷ്ണ വിവാഹിതയാവുകയാണ്. അര്‍ജുന്‍ രവീന്ദ്രനുമായി പ്രണയത്തിലാണെന്നും വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 5നാണ് ഞങ്ങളുടെ വിവാഹമെന്നും സേവ് ദ ഡേറ്റിന്റെ ചിത്രങ്ങളുമാണ് ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. 4 വര്‍ഷമായി താനും അര്‍ജുനും പ്രണയത്തിലാണെന്ന് നേരത്തെ ദുര്‍ഗ വെളിപ്പെടുത്തിയിരുന്നു. കാമുകനൊപ്പമുള്ള ചിത്രങ്ങളും അന്ന് ദുര്‍ഗ പോസ്റ്റ് ചെയ്തിരുന്നു.
അര്‍ജുനാണ് ആദ്യം പ്രണയം പറഞ്ഞത്. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ബര്‍ത്ത് ഡേയ്‌ക്കെല്ലാം സര്‍പ്രൈസ് തരാറുണ്ടായിരുന്നു അദ്ദേഹം. അതെല്ലാം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. വിവാഹ ശേഷവും അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്‌നമില്ലെന്നും ദുര്‍ഗ പറഞ്ഞിരുന്നു. നിര്‍മ്മാതാവാണ് അര്‍ജുന്‍. അതിനാല്‍ത്തന്നെ താന്‍ അഭിനയിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ദുര്‍ഗയ്ക്കും അര്‍ജുനും ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്.

സേവ് ദ ഡേറ്റുമായി ദുര്‍ഗ കൃഷ്ണ


കൈയ്യിലും മുഖത്തുമെല്ലാം ചായം പൂശി കാമുകനൊപ്പം ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. വിമാനത്തിലൂടെ തുടങ്ങി പ്രേതം2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു ദുര്‍ഗ കാഴ്ച വെച്ചത്. മോഹന്‍ലാല്‍ ചിത്രമായ റാമിലും അഭിനയിച്ചിരുന്നു താരം. മോഹന്‍ലാലിനെ കാണാനും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും കഴിഞ്ഞത് കരിയറിലെ വലിയൊരു നേട്ടമായി കാണുന്നുവെന്നായിരുന്നു ദുര്‍ഗ പ്രതികരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്