ആപ്പ്ജില്ല

"ചിലർ ഒരുപാട് ഫേക്ക് ആയിരിക്കും, രാപ്പകലില്ലാതെ ഫേക്ക് ആയിരിക്കും. ചിലർ അത്രയ്ക്ക് ഉണ്ടാവുകയില്ല."; എത്ര മനോഹരമായാണ് നവ്യ സംസാരിച്ചത്! വൈറൽ കുറിപ്പ്!

ഒരുത്തി എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തകൃതിയായ പ്രമോഷന്‍ പരിപാടികളിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവ്യ നായര്‍. നവ്യയുടെ ഗംഭീര തിരിച്ച് വരവ് ആരാധകരും ഏറ്റെടുത്ത് ആഘോഷമാക്കുന്നു.

Samayam Malayalam 18 Mar 2022, 11:23 pm
സോഷ്യൽ മീഡിയയിൽ നവ്യ പറഞ്ഞ വാക്കുകൾ വൈറലായി മാറിയിരിക്കുകയാണ്. വലിയ സ്വീകാര്യതയാണ് നവ്യയുടെ നിലപാടുകളെ പ്രകീർത്തിച്ചും കൈയ്യടിച്ചുമൊക്കെ രംഗത്തെത്തുന്നത്. നവ്യയുടെ വാക്കുകളെ കുറിച്ചും നിലപാടുകളെ കുറിച്ചുമുള്ള കുറിപ്പുകളും സോഷ്യൽ മീഡിയയിലെ സിനിമാസ്വാദകരുടെ കൂട്ടായ്മയിൽ വൈറലാകുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോൾ. രജിത് ലീലാ രവീന്ദ്രൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Samayam Malayalam engaging facebook post on actress navya nairs appealing statements
"ചിലർ ഒരുപാട് ഫേക്ക് ആയിരിക്കും, രാപ്പകലില്ലാതെ ഫേക്ക് ആയിരിക്കും. ചിലർ അത്രയ്ക്ക് ഉണ്ടാവുകയില്ല."; എത്ര മനോഹരമായാണ് നവ്യ സംസാരിച്ചത്! വൈറൽ കുറിപ്പ്!

Also Read: 'സ്വയം നീറി മറ്റൊന്നുമായി തീരാതിരിക്കുക, മറ്റാരെയും ദ്രോഹിക്കാത്ത മനുഷ്യനായിരുന്നാൽ മാത്രം മതി, മറ്റുള്ളവരുടെ സന്തോഷം നിങ്ങളുടെ ബാധ്യത അല്ല'; നവ്യയുടെ വാക്കുകളുടെ ബാക്കി, വൈറൽ പോസ്റ്റ്!


കുറിപ്പിൻ്റെ പൂർണ്ണരൂപം

കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. "പരമ്പരാഗത രീതിയിൽ നല്ല ഭാര്യ, നല്ല അമ്മ, നല്ല മരുമകൾ അങ്ങനെ പേര് എടുക്കണമെന്ന് ആഗ്രഹമില്ലേ. അല്ലെങ്കിൽ ഇതൊന്നും എന്റെ റോൾ അല്ല എന്ന മനോഭാവമാണോ?" പത്തു വർഷത്തെ ഇടവേള കഴിഞ്ഞ് മലയാള സിനിമയിലേക്ക്‌ 'ഒരുത്തീ' എന്ന സിനിമയുമായി തിരിച്ചു വരവ് നടത്തുന്ന നവ്യാനായരോട് മനോരമയിലെ ജോണി ലൂക്കോസിന്റെ ചോദ്യമാണ്.

നല്ലൊരു മനുഷ്യസ്ത്രീ ആകാനാണ്.

"ഞാനൊരു ഭാര്യയാണ്, അമ്മയാണ്, മരുമകളാണ്. എന്താണ് നല്ല ഭാര്യ, നല്ല മകൾ, നല്ല മരുമകൾ? ഞാൻ ആത്യന്തികമായി ആഗ്രഹിക്കുന്നത് നല്ലൊരു മനുഷ്യസ്ത്രീ ആകാനാണ്. ആരെയും വേദനിപ്പിക്കാൻ കഴിവതും ശ്രമിക്കാതിരിക്കുക. എന്റെ മകൻ ആണെങ്കിൽ പോലും അവനെ 'own' ചെയ്യാനല്ല ഞാൻ ആഗ്രഹിക്കുന്നത്.

നീ കേട്ടേ പറ്റൂ എന്നല്ല

അതായത് നീ എന്റെ മകനാണ് ഞാൻ പറയുന്നത് നീ കേട്ടേ പറ്റൂ എന്നല്ല, ഇതാണ് എന്റെ അഭിപ്രായം, ഇതാണ് നീ ചെയ്യേണ്ടത് എന്നാണ് ഞാൻ വിചാരിക്കുന്നത്, പക്ഷേ നിന്റെ ഇഷ്ടം ആണിത്. നമ്മുടെ ശരി മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്ന സിസ്റ്റം ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല."

പ്രണയം ഉണ്ടായിട്ടുണ്ട്

"എനിക്ക് ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. ഒരു പ്രണയവും ഞാൻ മറന്നിട്ടില്ല. പ്രണയം അങ്ങനെ മറക്കാൻ ആർക്കും പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഞാനും മറന്നിട്ടില്ല." "പ്രണയത്തിൽ ആയിരിക്കുന്ന കാലത്ത് എന്നെപ്പോലെ നിന്നെ മനസ്സിലാക്കാൻ ഈ ലോകത്ത് ആർക്കും സാധിക്കില്ല എന്ന് പ്രണയിക്കുന്നയാൾ പറയുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കുമായിരുന്നു.

മറുപടി

ചിരിച്ചു കൊണ്ട് അവരോട് മറുപടി പറയും, ഒരിക്കലും ഞാൻ എന്നെ മനസ്സിലാക്കുന്നിടത്തോളം മനസ്സിലാക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കുകയില്ല". "എല്ലാ മനുഷ്യർക്കും, പുറത്താരോടും പറയാത്ത അവരവർക്ക്‌ മാത്രമറിയുന്ന അവരുടേതായ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാ മനുഷ്യരും ഒരു പരിധി വരെ ഫേക്ക് ആണെന്ന് പറയുന്നത്. ഇതിന്റെ ഏറ്റക്കുറച്ചിലുകളെ ഉള്ളൂ.

രാപ്പകലില്ലാതെ ഫേക്ക്

ചിലർ ഒരുപാട് ഫേക്ക് ആയിരിക്കും, രാപ്പകലില്ലാതെ ഫേക്ക് ആയിരിക്കും. ചിലർ അത്രയ്ക്ക് ഉണ്ടാവുകയില്ല." എത്ര മനോഹരമായാണ് ഈ അഭിമുഖത്തിൽ നവ്യ സംസാരിച്ചത്. സങ്കോചങ്ങൾ ഒന്നുമില്ലാതെ തന്റെ ഇഷ്ടങ്ങളെ, പരിമിതികളെ, പ്രശ്നങ്ങളെ സ്പർശിക്കാതെ ഒഴിഞ്ഞു മാറിപ്പോകുന്ന ട്രപ്പീസ് കളിക്കാരിയാവുന്നില്ല അവരൊരിടത്തും.

സത്യം പറയുമ്പോൾ

അല്ലെങ്കിലും നിങ്ങൾ സത്യം പറയുമ്പോൾ, നിങ്ങളുടെ വാക്കുകളിലെ ആത്മാർത്ഥത കാഴ്ചക്കാരിലേക്കും പകരുക തന്നെ ചെയ്യും.

കേട്ടു നിൽക്കുന്നവർ

നിങ്ങളെ കേട്ടു നിൽക്കുന്നവർ, അവരവരുടെ ജീവിതത്തിലേക്ക്, കഴിഞ്ഞ കാലങ്ങളിലേക്ക് തിരിച്ചു പോവുകയും, തിരികെ വരികയും ചെയ്തു കൊണ്ടേയിരിക്കും. ചില വാക്കുകൾ കേട്ട് കഴിയുമ്പോൾ എത്ര ശരിയാണ് എന്ന് മനസ്സിൽ അറിയാതെ പറഞ്ഞുകൊണ്ടുമിരിക്കും. സത്യത്തിന് എന്തൊരു സുഗന്ധമാണല്ലേ. നന്ദി, നവ്യ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്