ആപ്പ്ജില്ല

നസ്രിയയെ ഞാന്‍ പൂട്ടിയിട്ടിട്ടില്ല: ഫഹദ് ഫാസിൽ

പ്രേക്ഷക‍ർ ഇപ്പോഴും തിരയുന്ന നടികളിലൊരാളാണ് നസ്രിയ. നസ്രിയ എവിടെ എന്നാണ് ഫഹദിനോട്

TNN 29 Mar 2017, 7:02 pm
പ്രേക്ഷക‍ർ ഇപ്പോഴും തിരയുന്ന നടികളിലൊരാളാണ് നസ്രിയ. നസ്രിയ എവിടെ എന്നാണ് ഫഹദിനോട് പലരും ചോദിക്കുന്നത്. ഒടുവില്‍ ഉത്തരവുമായി ഫഹദ് തന്നെ രംഗത്തുവന്നിരിക്കുന്നു. ഞാന്‍ നസ്രിയയെ വീട്ടില്‍ പൂട്ടിയിട്ടിട്ടില്ല. നല്ലൊരു സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് നസ്രിയ. അത് സംഭവിച്ചാല്‍ തീര്‍ച്ചയായും സിനിമയിലെത്തും - റേഡിയോ പ്രോഗാമിൽ സംസാരിക്കുയായിരുന്നു ഫഹദ്.
Samayam Malayalam fahad fazil saying about nazriya
നസ്രിയയെ ഞാന്‍ പൂട്ടിയിട്ടിട്ടില്ല: ഫഹദ് ഫാസിൽ


എന്നാല്‍, രണ്ടുപേരും ഒന്നിച്ച്‌ അഭിനയിക്കില്ലെന്നും നസ്രിയ അഭിനയിച്ചാല്‍ താന്‍ വീട് നോക്കി ഇരിക്കുമെന്നും ഫഹദ് പറഞ്ഞു. അമേസിങ് വൈഫ് ആണ് നസ്രിയ. എന്നെ പോലെ ഒരാള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ ഒരാള്‍ എപ്പോഴും ചുറ്റും വേണം. വിവാഹത്തിന് മുന്‍പ് അത് ഉമ്മയായിരുന്നു. സ്ത്രീകള്‍ എന്നെ എന്നും അതിശയിപ്പിച്ചിട്ടേയുള്ളൂ. ജീവിതത്തില്‍ പരിചയപ്പെട്ട ഒട്ടുമിക്ക സ്ത്രീകളുമായും ഞാന്‍ പ്രണയത്തിലായിട്ടുണ്ട്. പക്ഷേ, നസ്രിയയുമായുള്ള പ്രണയം മറ്റെല്ലാറ്റില്‍ നിന്നും വ്യത്യസ്തമായിരുന്നു- ഫഹദ് പറയുന്നു.



Nazriya is a magic and that she has changed me: fahad fazil saying about nazriya

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്