ആപ്പ്ജില്ല

ഫഹദ് കുറ്റം സമ്മതിച്ചു; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

മുന്‍കൂര്‍ ജാമ്യം നേടിയതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താരത്തെ വിട്ടയച്ചത്

TNN 25 Dec 2017, 1:24 pm
തിരുവനനന്തപുരം: പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. മുന്‍കൂര്‍ ജാമ്യം നേടിയതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താരത്തെ വിട്ടയച്ചത്. താരം കുറ്റം സമ്മതിച്ചതായും പിഴയടക്കാമെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് താരം രാവിലെ പത്തുമണിയോടെ പോലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായിരുന്നു. ഐജിയും എസ്‍‍പിയും അടങ്ങുന്ന സംഘമാണ് താരത്തെ ചോദ്യം ചെയ്തത്.
Samayam Malayalam fahadh faasils arrest registered regarding pondicherry registration
ഫഹദ് കുറ്റം സമ്മതിച്ചു; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു


ഫഹദിന് കര്‍ശന ഉപാധികളോടെയാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞദിവസം മുൻകൂര്‍ ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പുറത്ത് പോകുന്നതിന് തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമുതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്