ആപ്പ്ജില്ല

ചെറിയ പൊളിയല്ലാട്ടോ വൻ പൊളി; ടോവിയോട് അസൂയയെന്ന് അരുൺ ഗോപി!

അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രമാണ് ടൊവിനോയുടെ നായക വേഷത്തിൽ ഇറങ്ങാനുള്ള ചിത്രം . തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ജിനു വി. എബ്രഹാമാണ്.

Samayam Malayalam 4 Feb 2021, 2:03 pm

ഹൈലൈറ്റ്:

  • പുതിയ ചിത്രത്തിന് പുറമെ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും ടോവി നടത്തിയിരുന്നു!
  • ടൊവിനോ തോമസ് പ്രോഡക്ഷൻസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്!
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam arun gopy & Tovino Thomas
അരുൺ ഗോപി പങ്ക് വച്ച ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പ്രേക്ഷകരുടെ പ്രിയ താരം മസിൽമാൻ ടോവിനോയുടെ ചിത്രവും അതിനു അരുൺ ഗോപി പങ്ക് വച്ച ക്യാപ്‌ഷനും ആണ് സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ആരാധകർ ഏറ്റുപിടിച്ചത്.
'രാവിലെ മനുഷ്യനെ അസൂയ ആക്കി പണ്ടാരമടക്കാൻ.ചെറിയ പൊളിയല്ലട്ടോ വൻ പൊളി, എന്ന ക്യാപ്ഷ്യനോടെയാണ് അരുൺ ചിത്രം പങ്ക് വച്ചത്.കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്.
ALSO READ: ലൈഫ് ഈസ് ബ്യൂട്ടിഫുൾ; നിന്നെ നോക്കുമ്പോൾ ജീവിതം സുന്ദരമാണ്; മിസ്സിസ്‌ ആൻഡ് മിസ്റ്റർ രാഹുൽ!
ഈശ്വരാ, ഇതിന് പൊളികൊടുത്താൽ പറ്റില്ല. പൊപ്പൊളികൊടുത്തേ പറ്റൂ... ഇവരൊക്കെ എന്തിനുള്ള പുറപ്പാടാണെൻ്റെ സിവനേ. ഇതിനി തിരിച്ചു പഴയപോലെ ആകില്ലേ? എനിക്ക് പണ്ടത്തെ കാലായിരുന്നു ഇഷ്ട്ടം. കാലെങ്ങാനും പൊട്ടി തെറിച്ചാ നിങ്ങ പപ്പടം ആകും മാറി നിക്ക്‌ മനുഷ്യാ. ഇപ്പോഴാ ടോവിനോ ശരിയ്ക്കും സൂപ്പർമാൻ ആയത്. തുടങ്ങി ഒട്ടനവധി രസകരമായ കമന്റുകൾ ഇട്ടുകൊണ്ടാണ് താരങ്ങളുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ALSO READ: പുത്തൻ ഹെയർസ്റ്റെലിൽ വീണ്ടും ചെറുപ്പമായി മഞ്ജു വാര്യർ; 'ദിലീപേട്ടന് ഈ ഫോട്ടോ കണ്ട് കുറ്റബോധം തോന്നട്ടെ'യെന്ന്
ഏത് തിരക്കിനിടയിലും വർക്ക്ഔട്ടിന് സമയം കണ്ടെത്തുന്ന ചുക്കും താരങ്ങളിൽ ഒരാൾ കൂടിയാണ് ടോവിനോ. തന്റെ വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. അതൊക്കെയും ആരാധകർ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചിട്ടുള്ളതും. അടുത്തിടെ പൃഥ്വിരാജും ടൊവിനോയും ഒന്നിച്ച് വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്