ആപ്പ്ജില്ല

നയന്‍താരയുമായുള്ള വിവാഹം എന്ന്? ഒടുവില്‍ മനസ് തുറന്ന് വിഘ്നേശ് ശിവന്‍

മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അനുസരിച്ച് താനും നയന്‍താരയും 22 തവണയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിഘ്നേശ് പറയുന്നത്. പ്രണയത്തിന് ഇപ്പോഴും കുറവ് സംഭവിച്ചിട്ടില്ല.

Samayam Malayalam 25 Aug 2020, 4:43 pm
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് നയന്‍താരയും വിഘ്നേശും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വെെറലായി മാറാറുണ്ട്. നയന്‍താരയും വിഘ്നേശും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്നതു മുതല്‍ തന്നെ വിവാഹ വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ വിഘ്നേശ് തന്റെ പ്രതികരണം നടത്തിയിരിക്കുകയാണ്.
Samayam Malayalam നയന്‍താരയുമായുള്ള വിവാഹം എന്ന്? ഒടുവില്‍ മനസ് തുറന്ന് വിഘ്നേശ് ശിവന്‍
നയന്‍താരയുമായുള്ള വിവാഹം എന്ന്? ഒടുവില്‍ മനസ് തുറന്ന് വിഘ്നേശ് ശിവന്‍


Also Read: മോഹൻലാലിനൊപ്പം പൃഥ്വിരാജും ദുൽഖറും; വൈറലായി പുതിയ ചിത്രം, മമ്മൂക്കയെവിടെയെന്ന് ആരാധകരും!

കല്യാണത്തിന് മുമ്പ് തന്നെ തങ്ങള്‍ക്ക് നേടേണ്ട ലക്ഷ്യങ്ങളുണ്ടെന്നാണ് വിഘ്നേശ് പറയുന്നത്. പ്രൊഫഷണലി നയന്‍താരയ്ക്കും ചില ലക്ഷ്യങ്ങളുണ്ട്. അത് നേടിയ ശേഷമായിരിക്കും വിവാഹത്തെ കുറിച്ച് ചിന്തിക്കുയുള്ളൂവെന്നാണ് വിഘ്നേശ് പറയുന്നത്. ഒരു ഓണ്‍ലെെനിന് നല്‍കിയ അഭിമുഖത്തിലാണ് വിഘ്നേശ് മനസ് തുറന്നത്.

മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അനുസരിച്ച് താനും നയന്‍താരയും 22 തവണയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിഘ്നേശ് പറയുന്നത്. പ്രണയത്തിന് ഇപ്പോഴും കുറവ് സംഭവിച്ചിട്ടില്ല. നിലവിലെ അവസ്ഥയില്‍ തങ്ങള്‍ക്ക് ബോറടിക്കുമ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കാമെന്നാണ് വിഘ്നേശ് പറയുന്നത്.

Also Read: ഓണ്‍ലെെന്‍ കാലത്തെ ത്രില്ലര്‍; ഫഹദിന്റെ 'സീ യു സൂണ്‍' ട്രെയിലര്‍ എത്തി

നിരവധി ചിത്രങ്ങളാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനുള്ളത്. നെട്രിക്കന്‍, മൂക്കുത്തി അമ്മന്‍, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. വിജയ് സേതുപതിയും നയന്‍താരയും സമാന്തയും അഭിനയിക്കുന്ന കാത്തു വാക്കിലെ രണ്ടു കദെെ എന്ന ചിത്രം നിര്‍മ്മിക്കുന്നത് വിഘ്നേശാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്