ആപ്പ്ജില്ല

'ഫോറന്‍സിക്' സംവിധായകന്‍ അഖില്‍ പോള്‍ വിവാഹിതനാകുന്നു

സെവൻത് ഡേ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ ആൾ കൂടിയാണ് അഖിൽ പോൾ

Samayam Malayalam 16 Dec 2020, 3:10 pm
ടൊവിനോ തോമസും മംമ്താ മോഹൻദാസും ഒരുമിച്ച ഫോറന്‍സികിന്‍റെ സംവിധായകരിലൊരാളായ അഖില്‍പോള്‍ വിവാഹിതനാകുന്നു. ഈ മാസം 28നാണ് വിവാഹം. കണ്ണൂർ സ്വദേശിയായ ഡോ.ബെറ്റ്സിയാണ് വധു. മാട്രിമോണിയൽ വഴി വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്.
Samayam Malayalam akhil and betsyy.


Also Read: 'പാവ കഥൈകൾക്കായി ഇനി കാത്തിരിക്കാൻ വയ്യ, നീ പൊളിക്ക്!'; കണ്ണന് ആശംസകളുമായി ഗോകുൽ!

സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുന്നതായിരിക്കും വിവാഹമെന്ന് കാൻ ചാനൽസ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ അഖിൽ പറഞ്ഞിരിക്കുകയാണ്. ടൊവിനോ നായകനായ ഫോറൻസിക് ബോളിവുഡ് റീമേക്കിനായി ഒരുങ്ങുകയുമാണണ്. വിക്രാന്ത് മാസേയാണ് നായകനായെത്തുന്നത്.

Also Read: 'കാടുകയറി മീനാക്ഷി' ബോൾഡ് ലുക്കിൽ ഗോ വൈൽഡെന്ന് താരപുത്രി!

2014-ൽ പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ച സെവൻത് ഡേ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഖിൽ പോള്‍. സുഹൃത്തായ അനസ് ഖാനുമായി ചേര്‍ന്നാണ് അഖിൽ ഫോറൻസിക് സംവിധാനം ചെയ്തത്. ഉദ്വേഗഭരിതമായ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ഫോറൻസിക് തീയേറ്ററിലും ഒടിടിയിലും ഒരുപോലെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രമാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്