മേനോൻ എന്ന ജാതിവാൽ തന്റെ പേരിൽ നിന്നും ഉപേക്ഷിക്കുന്നുവെന്നും ഇനി വി എ ശ്രീകുമാര്‍ എന്ന് അറിയപ്പെടുമെന്നും ശ്രീകുമാര്‍ മേനോൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. കുട്ടിക്കാലം മുതല്‍ ജാതി ചിന്തകൾക്ക് അതീതമായി വളര്‍ന്ന വ്യക്തിയാണ് താനെന്നും തന്റെ ആത്മമിത്രങ്ങളും സുഹൃത്തുക്കളുമായി അടുത്തുണ്ടായിരുന്നത് വീടിനോട് ചേര്‍ന്നുള്ള അമ്പലക്കാട് ദളിത് കോളനിയിലെ സഹോദരങ്ങളാണെന്നും മേനോൻ കുറിപ്പിൽ പറയുന്നു. Also Read: തന്റെ അച്ഛൻ അനിൽ രാധാകൃഷ്ണമേനോനല്ല; രവി മേനോനാണെന്ന് നടൻ രജിത്ത്
ഇന്നും തന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ കോളനിയിലെ ഓരോ വീടും ജീവിതവും. അതേസമയം, തന്റെ പേരിന് ഒപ്പമുള്ള ജാതിവാല് തന്നെക്കുറിച്ചും താന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്.
Also Read: എന്റെ അടുത്ത ചിത്രത്തിൽ ബിനീഷുണ്ടാകുമെന്ന് നിര്‍മ്മാതാവ് സന്ദീപ്
അടുത്ത കാലത്തായി സമൂഹത്തില്‍ നടക്കുന്നതും കഴിഞ്ഞ ദിവസം നടന്നതുമായ സംഗതികള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാല് തന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല് തിരിഞ്ഞു നിന്ന് തന്നെത്തന്നെ ചോദ്യം ചെയ്യുന്നു.
Also Read: 'ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും'; ബിനീഷിനെ പിന്തുണച്ച് ശ്രീകുമാര്‍ മേനോൻ
എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ തന്റെ പേരിനൊപ്പം ജാതിവാല് ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോന് എന്നാണ് അച്ഛന്റെ പേര്. സിനിമയില്‍ ഒരുപാട് ശ്രീകുമാര്‍മാർ ഉള്ളതിനാല്‍ അച്ഛന്റെ പേരിലുള്ള മേനോന് ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കിയിരിക്കുകയാണ്.
Also Read: ബിനീഷ് ബാസ്റ്റിന് ദുഖമുണ്ടായതിൽ ഖേദിക്കുന്നു; നടനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ
പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന് ബിനീഷ് ബാസ്റ്റിനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും തന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന വിവരം എല്ലാവരേയും അറിയിക്കുകയാണ്- 'മേനോന് എന്ന ജാതിവാല് പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന് എന്നു വേണ്ട. 'വി.എ ശ്രീകുമാര്‍' എന്ന് അറിയപ്പെട്ടാല്‍ മതി എന്ന് അദ്ദേഹം കുറിച്ചിരിക്കുകയാണ്.