ആപ്പ്ജില്ല

'സെക്സി ദുർഗ'യെ നീക്കിയതിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനമിട്ട് ഗീതു മോഹൻദാസ്

"നമ്മള്‍ പ്രതികരിക്കേണ്ട സമയമായി. അല്ലെങ്കില്‍ നമ്മുടെ സിനിമകളും നിശബ്ദമാക്കപ്പെടുന്നത് വരെ കാത്തിരിക്കാം"

Samayam Malayalam 15 Nov 2017, 12:12 pm
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് ഇന്ത്യൻ പനോരമയിൽ ഉൾപ്പെടുത്തിയിരുന്ന സനൽ കുമാര്‍ ശശിധരന്‍റെ 'സെക്സി ദുര്‍ഗ', മറാത്തി ചിത്രം 'ന്യൂഡ്' എന്നീ ചിത്രങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം പ്രകടമാക്കി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് രംഗത്ത്. ഫിലിം മേക്കേഴ്‌സ് എന്ന നിലയിലുള്ള നമ്മുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എവിടെയാണെന്നും മന്ത്രാലയത്തിന്‍റെ ഇത്തരം ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും ഗീതു ആവശ്യപ്പെടുന്നു.
Samayam Malayalam geethu mohandas against removal of sexy durga and nude from iffi 2017
'സെക്സി ദുർഗ'യെ നീക്കിയതിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനമിട്ട് ഗീതു മോഹൻദാസ്


ഇന്ത്യൻ പനോരമ പട്ടികയിലേക്ക് സെക്‌സി ദുര്‍ഗ, ന്യൂഡ് എന്നീ ചിത്രങ്ങള്‍ ജ്യൂറി തെരഞ്ഞെടുത്തിരുന്നു. എന്നാൽ പിന്നീട്, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് ഈ സിനിമകള്‍ ജൂറി പോലും അറിയാതെ നീക്കം ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു.

ഗീതു മോഹന്‍ദാസിന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം കാണാം

സെക്‌സി ദുര്‍ഗയും ന്യൂഡും ഇന്ത്യൻ പനോരമ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്‌തെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ രാവിലെ ഉണര്‍ന്നത്. ഫിലിം മേക്കേഴ്‌സ് എന്ന നിലയില്‍ നമ്മുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എവിടെ ? ബാഹ്യഇടപെടലുകളില്ലാതെ നമ്മുടെ അഭിപ്രായങ്ങള്‍ ഉയര്‍ത്താനും നമ്മുടെ കലാരൂപം പ്രകടിപ്പിക്കാനും സാധിക്കുക എന്നത് നമ്മുടെ സ്വാതന്ത്ര്യമാണ്. ഏത് സിനിമയാണ് കാണേണ്ടതെന്ന് കാഴ്ച്ചക്കാരാണ് തീരുമാനിക്കേണ്ടത്. മറ്റാര്‍ക്കും അത് തീരുമാനിക്കാനുള്ള അവകാശവുമില്ല. ഇത് ഈ രാജ്യത്തെ സര്‍ഗശേഷിയുള്ള വ്യക്തികള്‍ക്ക് നാണക്കേടാണ്, അവരെ അപമാനിക്കുന്നതിന് തുല്യമാണ്. നമ്മള്‍ പ്രതികരിക്കേണ്ട സമയമായി. അല്ലെങ്കില്‍ നമ്മുടെ സിനിമകളും നിശബ്ദമാക്കപ്പെടുന്നത് വരെ കാത്തിരിക്കാം.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്