ആപ്പ്ജില്ല

സിനിമയിൽ പാടി ഗോകുൽ രാജ്; വാക്ക് പാലിച്ച് ജയസൂര്യ

അന്ധതയെ കഴിവിന്‍റെ വെളിച്ചം കൊണ്ട് തോല്പിച്ച ഗോകുൽ രാജ് ഇപ്പോൾ സിനിമയിൽ ആദ്യ ഗാനം ആലപിച്ചിരിക്കുകയാണ്.

Samayam Malayalam 11 Apr 2018, 6:53 pm
പാട്ടു പാടി തന്നെ അതിശയിപ്പിച്ച ഗോകുലിനോട് ജയസൂര്യ ഒരുനാൾ പറഞ്ഞിരുന്നു സിനിമയിൽ പാടാനുള്ള അവസരം നൽകുമെന്ന്. അന്ധതയെ കഴിവിന്‍റെ വെളിച്ചം കൊണ്ട് തോല്പിച്ച ഗോകുൽ രാജ് ഇപ്പോൾ സിനിമയിൽ ആദ്യ ഗാനം ആലപിച്ചിരിക്കുകയാണ്. ഗോകുലിന് ജയസൂര്യ നൽകിയ വാക്കുപാലിച്ചു. ജയസൂര്യയുടെ പുതിയ ചിത്രം ഗബ്രിയിലാണ് പാടാനുള്ള അവസരം ഒരുക്കിയത്.
Samayam Malayalam gokul rajs first song in malayalam cinema
സിനിമയിൽ പാടി ഗോകുൽ രാജ്; വാക്ക് പാലിച്ച് ജയസൂര്യ


ജന്മനാ അന്ധനായ ഗോകുലിനെ ഒരു ചാനൽ ഷോയ്ക്കിടെയാണ് ജയസൂര്യ കണ്ടുമുട്ടിയത്. കലാഭവൻ മണിയുടെ കടുത്ത ആരാധകനായ ഗോകുൽ അന്ന് മണിയുടെ പാട്ട് പാടിയായിരുന്നു വേദി ഇളക്കി മറിച്ചത്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഗോകുലിന്‍റെ അസാധ്യ പെർഫോമൻസ് കണ്ട് വേദിയിൽ വച്ചു തന്നെ ജയസൂര്യ പാടാനുള്ള അവസരം നൽകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്